ഇത്ര രുചിയിൽ ഒരു നാരങ്ങാ വെള്ളമോ ? കുടിച്ചിട്ടും കുടിച്ചിട്ടും മതിയാകുന്നില്ല

ഇപ്പോൾ ഇഫ്താർ കാലമായതുകൊണ്ട് തന്നെ പല വേറെയ്റ്റി റെസിപ്പീസും നമ്മൾ തയ്യാറാക്കാറുണ്ട് അല്ലെ. എന്നാൽ ഇന്ന് നമുക്ക് വളരെ സ്പെഷ്യലായി തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ലൈം ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന വെള്ളത്തിലേക്ക് ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞ ശേഷം ചേർക്കുക. ശേഷം മൂന്നു പീസ് ഏലക്കായും, ചേർത്ത് കൊടുക്കുക.

ശേഷം വെള്ളത്തിലേക്ക് 100 ഗ്രാം കുരു ഇല്ലാത്ത മുന്തിരി ഒന്ന് മുറിച്ച ശേഷം വെള്ളത്തിലേക്ക് ചേർക്കുക. ശേഷം വെള്ളം നല്ല പോലെ തിളപ്പിക്കുക. ശേഷം വെള്ളം തിളച്ചു വന്നാൽ ലോ ഫ്ളൈമിൽ വെച്ച് വെള്ളം ഒന്ന് വറ്റിച്ചെടുക്കുക. ശേഷം വെള്ളത്തിലേക്ക് അര കപ്പ് അളവിൽ പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം മുന്തിരി നല്ല പോലെ വേവിച്ചു കഴിഞ്ഞാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഈ മിക്സിനെ തണുക്കാനായി മാറ്റി വെക്കുക.

ശേഷം തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് നന്നായി അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മുന്തിരി ജ്യൂസിനെ നന്നായി അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത മിക്സിനെ ഒന്ന് തണുക്കാനായി വെക്കുക. ശേഷം രണ്ട് സെർവിങ് ഗ്ലാസ്സിലേക്ക് കുറച്ചു ഐസ് ക്യൂബ്സ് ഇട്ട് കൊടുക്കുക. ശേഷം അതിനൊപ്പം ഒരു നാരങ്ങാ നീരും, ഒരു ടീസ്പൂൺ വീതം പൊടിച്ച പഞ്ചസാരയും, നേരത്തെ തയ്യാറാക്കിയ സിറപ്പ് രണ്ട് ടേബിൾ സ്പൂൺ വീതം ചേർക്കുക. ശേഷം അതിനൊപ്പം ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്‌സാക്കുക.

എന്നിട്ട് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് സെർവ് ചെയ്യാം. ഇനി നേരത്തെ തയ്യാറാക്കിയ ഗ്രേപ്പ് സിറപ്പിനെ ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. എന്നിട്ട് ആവശ്യത്തിന് ലൈം ജ്യൂസ് തയ്യാറാക്കുമ്പോൾ ചേർക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സ്പെഷ്യൽ ലൈം ജ്യൂസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ലൈം ജ്യൂസ് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ലൈം ജ്യൂസാണ് ഇത്.

Leave a Reply

You cannot copy content of this page