എന്നും പുതുമയുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഈസ്റ്റോ സോഡാപ്പൊടിയോ ഒന്നും ചേർക്കാതെ നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ അപ്പം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ്സ് പച്ചരി 2 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തിയെടുക്കുക. ഇനി ഒരു ടീസ്പൂൺ ഉലുവയും കൂടി അര മണിക്കൂറോളം വെള്ളത്തിൽ കുതിർത്തിയെടുക്കുക. ഇനി ഒരു മിക്സിയുടെ ജാറെടുക്കുക. ശേഷം ജാറിലേക്ക് 2 പിടി തേങ്ങയും, കുതിർത്തിയെടുത്ത പച്ചരിയും കൂടി ചേർത്ത് കൊടുക്കുക.
ശേഷം കുതിർന്നു കിട്ടിയ ഉലുവയും, ഒരു ഗ്ലാസ് ചോറും ചേർത്ത് കൊടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. ശേഷം നല്ല സോഫ്റ്റായി അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് മാവിനെ പകമാകാനായി എട്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. നല്ല ചൂടുള്ള കാലാവസ്ഥയാണ് എങ്കിൽ ആറു മണിക്കൂർ മാത്രം റെസ്റ്റ് ചെയ്യാനായി വെച്ചാൽ മതിയാകും.
അപ്പോൾ എട്ട് മണിക്കൂറായപ്പോൾ മാവ് നല്ലപോലെ പാകമായി വന്നിട്ടുണ്ട്. ശേഷം മാവിനെ നല്ലപോലെ ഇളക്കിയ ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവി ബാറ്റർ ഒഴിക്കുക. എന്നിട്ട് നല്ലപോലെ പരത്തുക. എന്നിട്ട് സൈഡിലായി വെന്തുവന്നാൽ കുറച്ചു ഓയിൽ മുകളിലായി സ്പ്രെഡ്ടാക്കുക. ശേഷം തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂത്തുവന്നാൽ പാനിൽ നിന്നും എടുത്തുമാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ അപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ അപ്പം തയ്യാറാക്കി നോക്കണേ.
