എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിച്ചു മടുത്തോ എങ്കിൽ ഇതായാലോ. വളരെ ടേസ്റ്റിയായ ഇതുവരെ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒരു കിടു ബ്രേക്ഫാസ്റ്റാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ ബ്രെക്ഫാസ്റ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. റവ വെച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. ആദ്യം ഒരു പാനിലേക്ക് രണ്ട് കപ്പ് വെള്ളം വെച്ച് കൊടുക്കുക. ശേഷം വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു കപ്പ് റവ ചേർത്ത് ഇളക്കുക.
ശേഷം ലോ ഫ്ളൈമിലിട്ടു റവയെ നന്നായി ഇളക്കി വേവിക്കുക. പാനിൽ നിന്നും വിട്ടുവരുന്ന പാകം വരെ റവ ലോ ഫ്ളൈമിലിട്ട് ഇളക്കുക. ഇനി പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു റവയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം റവയിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് ഇളക്കുക. എന്നിട്ട് റവയെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിൽ അര ടീസ്പൂൺ കടുകും, കാൽ ടീസ്പൂൺ പെരിഞ്ജീരകവും, ചേർത്ത് പൊട്ടിക്കുക. ഇനി പൊട്ടി വന്ന മിക്സിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. എന്നിട്ട് നന്നായി ഉള്ളിയെ വഴറ്റി എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ഒരു തക്കാളി അരിഞ്ഞതും ചേർത്ത് ഇളക്കുക.
ശേഷം എല്ലാം നല്ല പോലെ വേവിച്ചു വഴറ്റി എടുത്ത ശേഷം കാൽ കപ്പ് വെള്ളം ചേർത്ത് അടച്ചു വെച്ച് അഞ്ചു മിനിറ്റോളം സവാളയും ഉള്ളിയും നന്നായി വേവിക്കുക. ഇനി വെന്തു വന്ന മിക്സിലേക്ക് അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് വഴറ്റുക. ഇനി നേരത്തെ ബോളുകളാക്കി വെച്ചിട്ടുള്ള റവ ബോൾ ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം കുറച്ചു മല്ലിയിലയും ചേർത്ത് ഇളക്കി അടച്ചു വെച്ച് ലോ ഫ്ളൈമിൽ വേവിക്കുക. റവ കൊണ്ട് ഉപ്പുമാവൊക്കെ കഴിക്കാൻ മടിയുള്ളവരാണ് നിങ്ങൾ എങ്കിൽ ഈ പലഹാരം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും. എല്ലാവരും ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.
