തൈര് കൊണ്ട് ഇങ്ങനെ ഒരു വേറെയ്റ്റി ആരും പ്രതീക്ഷിച്ചു കാണില്ല.

രാവിലെ ബ്രേക്ഫാസ്റ്റിനൊപ്പവും, ചോറിനൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം പരിചയപ്പെട്ടാലോ. വളരെ രുചിയേറിയ ഒരു റെസിപ്പിയാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 500 ML തൈരെടുക്കുക. ശേഷം തൈരിലേക്ക് 50 ഗ്രാം ക്യാരറ്റ് ചേർത്ത് കൊടുക്കുക. തൈരെടുക്കുമ്പോൾ പുളിയില്ലാത്ത തൈരെടുക്കുക. എന്നിട്ട് അതിലേക്ക് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കുക.

ശേഷം അതിനൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് രണ്ട് മിനിറ്റോളം ഇത് അടച്ചു മാറ്റി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് അതിലേക്ക് രണ്ട് വറ്റൽമുളക് കീറിയതും ചേർത്ത് ഇളക്കിയ ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.

ശേഷം അതിലേക്ക് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് സവാള ഒന്ന് വാടി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കുക, എന്നിട്ട് തക്കാളി ഒന്ന് വഴറ്റി എടുക്കുക. ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും, ഇതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി അതിനൊപ്പം കുറച്ചു കറിവേപ്പിലയും ചേർത്ത് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം അടച്ചു മാറ്റി വെച്ചിട്ടുള്ള തൈരിൻറെ മിക്സിലേക്ക് വഴറ്റിയെടുത്ത തക്കാളിയുടെയും, സവാളയുടെയും മിക്സ് ചേർത്ത് നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ചൂട് ചോറിനൊപ്പവും, രാവിലത്തെ ബ്രെക്ഫാസ്റ്റിനൊപ്പവുമെല്ലാം ഈ റെസിപ്പി വളരെ നല്ലതാണ്. വളരെ പെട്ടന്ന് തന്നെ ചെയ്തെടുക്കാൻ കഴിയുന്ന അത്യുഗ്രൻ രുചിയിലുള്ള ഒരു വിഭവമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply