ഒരു കപ്പ് കടലമാവ് കൊണ്ട് നല്ല എരിവുള്ള കിടുക്കാച്ചി സ്നാക്ക്.

വൈകുന്നേരങ്ങളിൽ ചായക്കൊപ്പം നല്ലൊരു സ്നാക്ക് കൂടി ഉണ്ടെങ്കിലോ. നല്ല എരിവുള്ള കിടിലൻ സ്നാക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് അര കപ്പ് കടലമാവ് എടുക്കുക. ശേഷം കടലമാവിനൊപ്പം കാൽ കപ്പ് മൈദയും കൂടി എടുക്കുക. ഇനി അതിനൊപ്പം ചെറുതായി അരിഞ്ഞെടുത്ത സവാളയും, ഒരു ക്യാരറ്റ് പൊടിയായി അരിഞ്ഞതും, ഒരു ചെറിയ തക്കാളി പൊടിയായി അരിഞ്ഞതും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും ചേർത്ത് കൊടുക്കുക.

ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് ഇളക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവ് കലക്കി എടുക്കുക. ഇനി കുറച്ചു ബ്രെഡ് എടുക്കുക. എന്നിട്ട് ബ്രെഡിന്റെ അരികിലുള്ള മൊരിഞ്ഞ ഭാഗം മുറിയാതെ ആ സ്‌കോയാർ ഷെയ്പ്പിൽ തന്നെ ബ്രെഡ് മുറിച്ചു മാറ്റുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ശേഷം മുറിച്ചെടുത്ത സൈഡ് ഭാഗം,പാനിലേക്ക് വെച്ച് കൊടുക്കുക.

എന്നിട്ട് ആ ബ്രെഡിന്റെ നടുവിലായി ഈ ബാറ്റെർ ഒരു തവിയോളം ഒഴിച്ച് കൊടുക്കുക. ശേഷം നടുവിൽ നിന്നും മുറിച്ചെടുത്ത ബ്രെഡ് പീസ് ബാറ്ററിന്റെ മുകളിൽ വെച്ച് കൊടുക്കുക. ശേഷം ഒന്ന് പ്രസ് ചെയ്തു കൊടുക്കുക. ഇനി ബ്രെഡിന്റെ മുകളിലും കുറച്ചു ബട്ടർ തേച്ചു കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ബ്രെഡ് ടോസ്റ്റാക്കി എടുക്കുക. ഇനി എല്ലാ ബ്രെഡിനേയും ഇതുപോലെ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് ടോസ്റ്റ് ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബ്രെഡ് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമായിരിക്കും ഇത്.

Leave a Reply

You cannot copy content of this page