നമ്മുടെയെല്ലാം വീടുകളിൽ മുടങ്ങാതെ കാണുന്ന ഒരു സാധനമാണ് ടൂത് പേസ്റ്റ്. എന്നാൽ ഇത് നാം ഉപയോഗിക്കുന്നത് പല്ലു ക്‌ളീൻ ആക്കാൻ വേണ്ടിയാണ്. എന്നാൽ ഈ ടൂത് പേസ്റ്റ് കൊണ്ട് ഒത്തിരി ഉപയോഗങ്ങൾ അല്ലാതെയുണ്ട്. അപ്പോൾ നമുക്ക് നോക്കാം എന്തൊക്കെ ഉപയോഗങ്ങളാണ് ടൂത് പേസ്റ്റ് കൊണ്ട് നമുക്ക് ചെയ്യാം എന്ന്. നമ്മുടെയെല്ലാം കാൽ മുട്ടിലും കൈ മുട്ടിലുമെല്ലാം കറുത്ത പാടുകൾ വരാറുണ്ട്, എന്നാൽ എന്തൊക്കെ ചെയ്താലും ഈ കറുത്ത പാടുകൾ പോകാറില്ല. എന്നാൽ ഇന്ന് നമുക്ക് ഈ പാടുകൾ എങ്ങനെ ഈസിയായി കളയാം എന്ന് നോക്കാം.
അതിനായി ഒരു ബൗളിലേക്ക് അര ടീസ്പൂൺ കോൾഗേറ്റിന്റെ ടൂത് പേസ്റ്റ് എടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ബേക്കിങ് പൗഡർ കൂടി ചേർത്ത് കൊടുക്കുക. ഇനി ഇവ രണ്ടും കൂടി നല്ല പോലെ മിക്‌സാക്കുക. ശേഷം നല്ല പോലെ മിക്‌സായി വരുമ്പോൾ ഒരു പത പോലെ നമുക്ക് കാണാൻ കഴിയും. എന്നിട്ട് ഒരു പകുതി നാരങ്ങാ കൂടി മുറിച്ചെടുക്കുക. ശേഷം ഏത് ഭാഗത്താണ് കൂടുതൽ കറുപ്പ് ഉള്ളത് ആ ഭാഗത്തു ഈ പേസ്റ്റ് ഒരു മിനിറ്റോളം തേച്ചു പിടിപ്പിക്കുക.
ശേഷം മൂന്നു മിനിറ്റോളം ഇത് ഉണങ്ങാനായി വെക്കുക. അതിനു ശേഷം ഒരു പകുതി നാരങ്ങാ എടുക്കുക. എന്നിട്ട് ഏത് ഭാഗത്താണ് ഈ പേസ്റ്റ് തേച്ചു പിടിപ്പിച്ചത് ആ ഭാഗത്തു നാരങ്ങാ പിഴിഞ്ഞ് വീഴ്ത്തിയ ശേഷം ഈ നാരങ്ങയുടെ തൊലി കൊണ്ട് തന്നെ ആ ഭാഗം സ്ക്രബ്ബ് ചെയ്യുക. ഒരു മിനിറ്റോളം സ്ക്രബ്ബ് ചെയ്ത ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക. കഴുത്തിലെ കറുപ്പ് മാറാനും വെയിൽ കൊണ്ട് ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും ഈ സ്ക്രബ്ബ് ഏറെ ഉപകാരപ്പെടുന്നതായിരിക്കും. എല്ലാവരും ഇത് ഒരുവട്ടമെങ്കിലും ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
