നമ്മുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സാധനമാണ് മഷ്‌റൂം. എന്നാൽ ഇന്ന് നമുക്ക് മഷ്‌റൂം കൊണ്ട് ഒരു അടിപൊളി സൂപ്പ് ഉണ്ടാക്കിയാലോ. അപ്പോൾ സൂപ്പ് ഉണ്ടാക്കാനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ ബട്ടറും കൂടി ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ഗ്രെറ്റാക്കിയത് ചേർത്ത് ഒന്ന് മൂപ്പിക്കുക. ഇനി കാൽ ഭാഗം സവാള അരിഞ്ഞതും ചേർത്ത് നന്നായി ഇളക്കുക. ഇനി എല്ലാം നന്നായി മൂപ്പിച്ച ശേഷം ഇരുന്നൂറു ഗ്രാം കൂൺ ചെറുതായി അരിഞ്ഞ ശേഷം നല്ല പോലെ കഴുകി ഇതിലേക്ക് ചേർക്കുക.
ശേഷം മൂന്നു മിനിറ്റോളം മഷ്‌റൂം ഇളക്കി വഴറ്റുക. ഇനി കാൽ ടീസ്പൂൺ കുരുമുളക്പൊടി പൊടി ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, രണ്ട് ടേബിൾ സ്പൂൺ മൈദയും ചേർത്ത് നന്നായി ഇളക്കുക. ഒരു മിനിറ്റോളം വഴറ്റിയ ശേഷം ഒരു കപ്പ് വെള്ളം ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് നന്നായി തിളപ്പിക്കുക. ഇനി കാൽ കപ്പ് ക്രീമും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്ന് തിളച്ചു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.
അപ്പോൾ വളരെ ടേസ്റ്റിയായ സൂപ്പ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സൂപ്പ് തയ്യാറാക്കി നോക്കണേ. ചൂടോടു കൂടി കഴിക്കാൻ വളരെ ടേസ്റ്റിയാണ് ഈ സൂപ്പ്. എല്ലാവരും ഉറപ്പായും ഈ സൂപ്പ് ട്രൈ ചെയ്തു നോക്കണേ. ഏത് കൊണ്ടും ഇതുപോലെ സൂപ്പ് തയ്യാറാക്കാവുന്നതാണ്. രാവിലെ ബ്രേക്ഫാസ്റ്റിനൊപ്പവും ലഞ്ചിനൊപ്പവുമെല്ലാം കിടിലൻ കോമ്പിനേഷനാണ് ഈ സൂപ്പ്. മഷ്‌റൂം കിട്ടുമ്പോൾ തീർച്ചയായും ഈ സൂപ്പ് ട്രൈ ചെയ്യാൻ മറക്കല്ലേ.
