റവ കൊണ്ട് പുത്തൻ രുചിയിലൊരു ബ്രേക്ഫാസ്റ്റ് നാളത്തെ ബ്രേക്ഫാസ്റ്റായി ഈ പലഹാരം മതി

പുത്തൻ രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാനാണ് നമുക്കെല്ലാം ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് ഈ ബ്രേക്ഫാസ്റ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ഒരു കപ്പ് വറുക്കാത്ത റവ മിക്സിയുടെ ജാറിലേക്ക് മാറ്റി പൊടിച്ചെടുക്കുക. ഇനി ഈ മാവിലേക്ക് സാദാരണ വെള്ളം ചേർത്ത് മാവിനെ നല്ലപോലെ കലക്കിയെടുക്കുക, ദോശ മാവിനേക്കാൾ കുറച്ചും കൂടി ലൂസായിട്ടുള്ള മാവാണ് ഈ പലഹാരത്തിനായി വേണ്ടത്. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ കലക്കി എടുക്കുക.

ശേഷം ഒരു ദോശ കല്ല് അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കല്ലിലേക്ക് കുറച്ചു എണ്ണ തടവുക. എന്നിട്ട് ഒരു തവി മാവിനെ അതിലേക്ക് ഒഴിച്ച് ചുട്ടെടുക്കുക. ഒരു സൈഡ് വെന്തുവന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് പലഹാരത്തിന്റെ എല്ലാ ഭാഗവും തിരിച്ചും മറിച്ചുമിട്ട് മൂപ്പിച്ചെടുക്കുക. എണ്ണ തടകി കൊടുക്കാൻ മറന്നു പോകരുത്. എല്ലാ മാവും ഇതുപോലെ തന്നെ ചുട്ടെടുക്കുക.

ഏത് കറിയും ഈ പലഹാരത്തിനൊപ്പം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു പലഹാരമാണിത്. റവ വീട്ടിലുണ്ട് എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കണേ. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കായുമെല്ലാം ഈ പലഹാരം സൂപ്പറാണ്. എല്ലാവരും തയ്യാറാക്കി നോക്കണേ. രാവിലെ തിരക്കുള്ള ദിവസങ്ങളിലൊക്കെ ഈ പലഹാരം തയ്യാറാക്കാൻ മറന്നുപോകരുതേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

You cannot copy content of this page