വൈകുന്നേരങ്ങളിൽ ചായക്കൊപ്പവും വെറുതെ കഴിക്കാനും വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് അജൂറ, അരിപ്പൊടി വെച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്ത് അടുപ്പിലേക്ക് വെക്കുക. ഇനി വെള്ളത്തിലേക്ക് ആവിശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് തിളപ്പിക്കുക. ഇനി തിളച്ചു വരുമ്പോൾ മൂന്നു കപ്പ് അരിപ്പൊടി ചേർത്ത് നന്നായി മിക്‌സാക്കുക. ലോ ഫ്ളൈമിലാക്കിയ ശേഷം മൂന്നു മിനിറ്റോളം ഇളക്കി യോജിപ്പിക്കുക.
ശേഷം മാവിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി മാവിലേക്ക് ഒരു ടേബിൾ സ്പൂൺ കറുത്ത എള്ളും ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി മാവിലേക്ക് രണ്ട് കോഴി മുട്ട കൂടി പൊട്ടിച്ചു വീഴ്ത്തുക. നല്ല സോഫ്റ്റായി വേണം മാവിനെ കുഴച്ചെടുക്കുവാൻ. ഇനി കയ്യിൽ കുറച്ചു എണ്ണ തടകിയ ശേഷം ഒന്നും കൂടി മാവിനെ കുഴക്കുക. ശേഷം കുഴച്ചെടുത്ത മാവിൽ നിന്നും നീളത്തിൽ മാവിനെ ഉരുട്ടി എടുക്കുക. ശേഷം ചെറിയ ബോളുകളായി ഉരുട്ടുക. എല്ലാ മാവും ഇതുപോലെ ചെറുതായി ഉരുട്ടി എടുക്കുക.
ശേഷം ഒരു പെൻസിലിൽ എണ്ണ തടവുക. എന്നിട്ട് ഉരുട്ടി എടുത്ത ഓരോ ബോളിനെ ചപ്പാത്തി പ്രെസ്സിൽ വെച്ച് ഒന്ന് പരത്തുക. ശേഷം അതിനെ പെൻസിലിന്റെ മുകളിൽ റോൾ പോലെ ആക്കി എടുക്കുക. എല്ലാ ബോളിനെയും ഇതുപോലെ ഉരുട്ടി എടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ എണ്ണ ഒഴിക്കുക. ശേഷം എണ്ണ നല്ല പോലെ ചൂടായി വന്നാൽ ഉരുട്ടി വെച്ചിട്ടുള്ള പലഹാരം അതിലേക്ക് ഇട്ട് കൊടുക്കുക. ശേഷം മീഡിയം ടു ഹൈ ഫ്ളൈമിലിട്ട് പലഹാരം ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ.
