നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു റെസിപ്പിയാണ് ഗോപി മഞ്ചൂരിയൻ. എന്നാൽ ഇന്ന് നമുക്ക് ഗോബി മഞ്ചൂരിയൻ ഹോട്ടലിലെ അതെ രുചിയിൽ എങ്ങനെ വീട്ടിലുണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കോളി ഫ്‌ളവർ ചെറിയ ഇതളുകളായി ഇളക്കിയെടുക്കുക. ശേഷം നല്ല പോലെ കഴുകിയെടുത്ത കോളിഫ്ലവറിനെ അടുപ്പിലേക്ക് വെച്ച് തിളപ്പിക്കുക. ഉപ്പും ചേർത്തുവേണം കോളിഫ്ലവറിനെ തിളപ്പിച്ചെടുക്കാൻ. ശേഷം ഒന്ന് സോഫ്റ്റായി വന്ന കോളിഫ്ലവറിനെ വെള്ളത്തിൽ നിന്നും ഊറ്റി ഒരു അരിപ്പയിലിട്ട് വെക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് അര കപ്പ് മൈദ, കാൽ കപ്പ് കോൺഫ്ലോർ, ആവശ്യത്തിനുള്ള ഉപ്പ്, അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് മിക്‌സാക്കുക. ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ കുറച്ചു കട്ടിയിൽ പരത്തിയെടുക്കുക. കലക്കിയെടുത്ത മിക്സിലേക്ക് അര ടീസ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് മിക്‌സാക്കുക. ശേഷം കലക്കിയെടുത്ത മിക്സിലേക്ക് വേവിച്ചു വെച്ചിട്ടുള്ള കോളി ഫ്ലവർ ചേർത്ത് ഇളക്കുക.
ശേഷം ഈ മിക്സിലേക്ക് കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചതും, അര ടീസ്പൂൺ സോയ സോസും ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം അര മണിക്കൂറോളം ഈ മിക്സിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ചട്ടിയിൽ അര ഭാഗത്തോളം സൺ ഫ്ലവർ ഓയിൽ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായിവന്ന ഓയിലിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള ഗോപി മഞ്ചൂരിയൻ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന ഓയിലിലേക്ക് കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞതും, രണ്ട് പച്ചമുളക് കീറിയതും, ഒരു വലിയ സവാള സ്‌കോയാർ ഷെയ്പ്പിൽ അരിഞ്ഞതും, കുറച്ചു സ്പ്രിങ് ഒണിയൻ പൊടിയായി അരിഞ്ഞതും, കുറച്ചു ക്യാപ്‌സിക്കം മുറിച്ചതും, ചേർത്ത് വഴറ്റിയ ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ സോയ സോസും, 4 ടേബിൾ സ്പൂൺ ടൊമാറ്റോ സോസും, രണ്ട് ടേബിൾ സ്പൂൺ ചില്ലി സോസും, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു കപ്പ് ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് തിളപ്പിച്ച ശേഷം രണ്ട് ടീസ്പൂൺ കോൺഫ്ലോർ കാൽ കപ്പ് വെള്ളത്തിൽ കലക്കിയ ശേഷം ഈ മിക്സിലേക്ക് ചേർത്തിളക്കുക. എന്നിട്ട് കുറുകി വരാൻ തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോപി മഞ്ചൂരിയൻ തയ്യാറായിട്ടുണ്ട്. ഹോട്ടലിലെ അതെ രുചിയിലുള്ള ഗോപി മഞ്ചൂരിയനാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
