പഴം കൊണ്ട് ഒരു ഒന്നൊന്നര ടീ കേക്ക്.

രാവിലെയും വൈകിട്ടും ചായക്കൊപ്പം എന്തെങ്കിലും സ്നാക്കുകൾ കഴിക്കുക എന്നത് നമുക്കെല്ലാം ഏറെ നിർബന്ധമുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് പഴം കൊണ്ട് ഒരു അടിപൊളി ടീ കേക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു അരിപ്പയിലേക്ക് ഒന്നര കപ്പ് മൈദ ചേർക്കുക. ഇനി മൈദയിലേക്ക് ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, രണ്ട് നുള്ള് ഉപ്പും, അര ടീസ്പൂൺ പട്ട, ജാതിക്ക, ഏലക്ക, എന്നിവ പൊടിച്ചത് ചേർത്ത് നന്നായി
അരിച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് കാൽ കപ്പ് ടൂട്ടി ഫ്രൂട്ടി, മൂന്നു ടേബിൾ സ്പൂൺ ഉണക്കമുന്തിരി, മൂന്ന് ടേബിൾസ്പൂൺ നട്ട്സും ചേർത്ത് കൊടുക്കുക.

ശേഷം നാറ്റ്സിലേക്ക് കാൽ ടീസ്പൂൺ മൈദ ചേർത്ത് മിക്‌സാക്കുക. ഇനി ഒരു പാത്രത്തിലേക്ക് നൂറു ഗ്രാം തണുപ്പില്ലാത്ത ബട്ടർ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം നന്നായി ബീറ്റാക്കുക. ഇനി മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര കൂടി ബട്ടറിലേക്ക് ചേർത്ത് ബീറ്റാക്കുക. ഇനി തണുപ്പില്ലാത്ത രണ്ട് കോഴി മുട്ടയും, ഒരു ടീസ്പൂൺ വാനില എസ്സൻസും, ചേർത്ത് ബീറ്റാക്കുക. ഇനി മൂന്നു ചെറിയ പഴം തൊലി കളഞ്ഞ ശേഷം ബീറ്റാക്കി എടുക്കുക. ഇനി ബാറ്ററിന്റെ മിക്സിലേക്ക് മൈദ കുറെച്ചെയായി ചേർത്ത് ബീറ്റാക്കി എടുക്കുക. ഇനി ഡ്രൈ ഫ്രൂട്സും ചേർത്ത് ഒന്ന് മിക്‌സാക്കുക. ഇനി പഴം മിക്‌സും, മൂന്നു ടേബിൾ സ്പൂൺ ഈന്തപ്പഴം സിറപ്പും ചേർത്ത് നന്നായി ഇളക്കുക.

ഇനി ലാസ്റ്റ് അര ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി സെവൻ ഇഞ്ചിന്റെ കേക്ക് ടിന്നിലേക്ക് കുറച്ചു ബട്ടർ തടവുക. ശേഷം ഈ ബാറ്റർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം മുകളിലായി നട്ട്സും കിസ്സ്മിസ്സും ഇട്ടു കൊടുക്കുക. ശേഷം ഓവൻ അഞ്ചു മിനിറ്റോളം ഒന്ന് പ്രീഹീറ്റ്‌ ചെയ്ത ശേഷം അൻപത് മിനിറ്റോളം 160 ഡിഗ്രി സെൽസിയസിൽ കേക്ക് ബേക്കാക്കി എടുക്കുക. അൻപത് മിനിറ്റായപ്പോൾ കേക്ക് ബെക്കാക്കി കിട്ടിയിട്ടുണ്ട്. ശേഷം കേക്കിനെ തണുക്കാനായി വെക്കുക. എന്നിട്ട് കേക്കിനെ ചായക്കൊപ്പം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പഴം കേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് കേക്ക് തയ്യാറാക്കി നോക്കണേ.

Leave a Reply