ക്രീമോ ബട്ടറോ ഓവനോ ഇല്ലാതെ ഒന്നൊന്നര രുചിയിലൊരു പുഡ്ഡിംഗ്.

ഇന്നത്തെ തലമുറക്ക് ഒരുപാട് ഷ്ടമുള്ള ഒരു സ്വീറ്റാണ് പുഡ്ഡിംഗ്. എന്നാൽ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. ഈ പുഡ്ഡിംഗ് ഉണ്ടാക്കാൻ കൊക്കോ പൗഡറോ ക്രീമോ ബട്ടറോ ആവശ്യമില്ല. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ചായ ഗ്ലാസിൽ ഒരു ഗ്ലാസ് പാൽ മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം പാലിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി പൊടിച്ചെടുത്ത അഞ്ചു ടേബിൾ സ്പൂൺ ഷുഗർ കൂടി ചേർത്ത് കൊടുക്കുക.

ഇനി ഒരു ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം ഒരു ട്രേയിലേക്ക് കുറച്ചു നെയ്യ് തടവുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഈ ട്രേയിലേക്ക് ഒഴിക്കുക. എന്നിട്ട് ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം പുഡ്ഡിംഗ് ആവിയിൽ വേവിക്കുക. പതിനെട്ട് മിനിറ്റോളം മീഡിയം ഫ്ളൈമിൽ പുഡ്ഡിംഗ് വേവിച്ചെടുക്കുക. ശേഷം വെന്തു വന്ന പുഡിങ്ങിനെ അടുപ്പിൽ നിന്നും എടുക്കുക. ശേഷം ചൂടോടുകൂടി പുഡിങ്ങിന്റെ മുകളിലായി ബിസ്കറ്റ് നിരത്തി വെക്കുക.

ശേഷം തണുക്കാനായി വെക്കുക. ഇനി വേറൊരു പാത്രത്തിൽ ഒന്നര കപ്പ് പാൽ എടുക്കുക. ശേഷം പാലിലേക്ക് മൂന്നു ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡറും, ഒരു ടേബിൾ സ്പൂൺ കോഫീ പൗഡറും, മൂന്നു ടേബിൾ സ്പൂൺ ഷുഗറും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി അടുപ്പിലേക്ക് വെച്ച് ഫ്ളൈയിം ഓണാക്കുക. ശേഷം തിക്കായി കിട്ടുന്നത് വരെ കൈ വിടാതെ ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു ക്രീം പരുവത്തിൽ ആക്കി എടുക്കുക. ശേഷം നേരത്തെ റെഡിയാക്കി വെച്ചിട്ടുള്ള പുഡ്ഡിംഗ് മിക്സിലേക്ക് ഈ ക്രീം മുകളിലായി ഒരു ലെയർ പോലെ ഒഴിക്കുക.

നല്ല ചൂടോടുകൂടി വേണം ബിസ്കറ്റിന്റെ മുകളിലായി ഒഴിക്കാൻ. ശേഷം ഒന്ന് ടാപ്പ് ചെയ്തു കൊടുക്കുക. എന്നിട്ട് തണുക്കാനായി വെക്കുക. ഇനി ചൂടാറി വന്ന പുഡിങ്ങിനെ ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിക്കുക. ശേഷം തണുത്തു കിട്ടിയ പുഡിങ്ങിന്റെ മുകളിലായി കുറച്ചു ഡെക്കറേറ്റ് ചെയ്യാം. അതിനായി ഒരു ബൗളിലേക്ക് കുറച്ചു പൊടിച്ച പഞ്ചസാര ചേർക്കുക. ശേഷം ഷുഗറിലേക്ക് നാല് ഡ്രോപ്പ് ഓർഗാനിക് ഫുഡ് കളർ ചേർത്ത് ഇളക്കുക. ശേഷം പുഡിങ്ങിന്റെ മുകളിലായി ഇട്ട് ഷുഗർ ഗാർണിഷ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് പുഡ്ഡിംഗ് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page