മുട്ടയും പാലും പഞ്ചസാരയും കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്

ഇനി നമുക്ക് വളരെ ടേസ്റ്റിയായ ഒരു പുഡ്ഡിംഗ് ഉണ്ടാക്കിയാലോ. അതെ വെറുംപാലും മുട്ടയും പഞ്ചസാരയും കൊണ്ടാണ് ഈ പുഡ്ഡിംഗ് തയാറാക്കി ഇരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു പാനിലേക്ക് മൂന്നു ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം രണ്ട്‌ ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഫ്ളൈയിം ഓണാക്കുക. ശേഷം നല്ല പോലെ അലിഞ്ഞു കിട്ടിയ പഞ്ചസാര ഒന്ന് കാരമലൈസ് ചെയ്യുക.

ഇനി ഏത് പാത്രത്തിലേക്കാണ് പുഡ്ഡിംഗ് സെറ്റാക്കുന്നത് ആ പാത്രത്തിൽ കുറച്ചു നെയ്യ് തടകിയ ശേഷം കാരമലൈസ് ചെയ്ത ഷുഗറിനെ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു കപ്പ് പാലും, രണ്ട്‌ മുട്ടയും, അഞ്ചു ടേബിൾ സ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ വാനില എസെൻസും കൂടി മിക്‌സാക്കുക. ഇനി എല്ലാം കൂടി നല്ല പോലെ ബീറ്റാക്കി എടുക്കുക. ശേഷം ഇതിനെ ഒന്ന് അരിച്ചെടുക്കുക. എന്നിട്ട് ഷുഗർ കാരമലൈസ് ചെയ്ത പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് എന്തെങ്കിലും കൊണ്ട് കവർ ചെയ്തു ആവിയിൽ വേവിച്ചെടുക്കുക.

ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് അതിന്റെ മുകളിൽ ഈ പാത്രം വെച്ച് വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page