ഗോതമ്പ് മാവും മൈദയുമില്ലാതെ കിടിലൻ ടേസ്റ്റിലൊരു പൂരി

ഗോതമ്പ് പൊടിയും മൈദയുമില്ലാതെ വളരെ ടേസ്റ്റിയായ പൂരി ഉണ്ടാക്കിയാലോ. എന്നും ഗോതമ്പ് പൊടിയോ മൈദയോ കൊണ്ടല്ലേ പൂരി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് കുറച്ചു വ്യത്യസ്തമായി പൂരി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു കപ്പ് റവയാണ് എടുത്തിട്ടുള്ളത്. ശേഷം റവയെ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത റവയിലേക്ക് ഒരു ടീസ്പൂൺ ചതച്ചെടുത്ത വറ്റൽമുളക് ചേർക്കുക. ഇനി രണ്ട് ടീസ്പൂൺ മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കുക.

ശേഷം ചെറിയ ചൂടുള്ള പാൽ റവയിലേക്ക് കുറെച്ചെയായി ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. ഇനി നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ രണ്ട് ടീസ്പൂൺ ഓയിലും ചേർത്ത് ഒന്ന് കുഴച്ചെടുക്കുക. ശേഷം മാവിനെ പതിനഞ്ച് മിനിറ്റോളം അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ഇനി ഒരു ചപ്പാത്തി പലകയിൽ കുറച്ചു മാവ് വിതറിയ ശേഷം പരത്തുക.

എന്നിട്ട് എല്ലാ മാവിനേയും ഇതുപോലെ പരത്തി എടുക്കുക. ഇനി ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിൽ ഓരോ പൂരിയായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. എല്ലാം ഇതുപോലെ ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ പൂരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പൂരി തയ്യാറാക്കി നോക്കണേ. ഗോതമ്പ് മാവും മൈദയുമില്ലാതെ തയ്യാറാക്കിയ വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്.

Leave a Reply

You cannot copy content of this page