ഇന്ന് നമുക്ക് വെറും മൂന്നു ചേരുവ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ ടേസ്റ്റി ആയിട്ടുള്ളതുമായ ഒരു റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്വീറ്റ് റെസിപ്പി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് കപ്പ് അവൽ ചേർത്തു കൊടുക്കുക. എന്നിട്ട് അവലിനെ ഒന്ന് റോസ്റ്റാക്കി എടുക്കുക.
റോസ്റ്റായി വന്ന അവലിനെ ഒരു മിക്സിയിലിട്ട് ചെറിയ തരികളോട് കൂടി പൊടി ച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് കുറച്ച് നട്ട്സും, കിസ്സ്മിസ്സും വറുത്തെടുക്കുക. എന്നിട്ട് ബാക്കിയുള്ള നെയിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ നേരത്തെ പൊടിച്ചെടുതു വെച്ചിട്ടുള്ള അവൽ മിക്സ് കുറെച്ചെയായി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.
നല്ലപോലെ വെള്ളവുമായി യോജിച്ചു വന്ന മിക്സിലേക്ക് കാൽകപ്പ് പഞ്ചസാര ചേർത്തിളക്കുക. എന്നിട്ട് കേസരിക്ക് കളർ വേണമെന്നുണ്ടെങ്കിൽ കുറച്ചു കളർ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി പാനിൽ നിന്നും വിട്ടുവരുന്ന പരുവം വരെ ഇളക്കുക. ശേഷം അര ടീസ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുക്കുക.
ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് നേരത്തെ നെയ്യിൽ വറുത്തെടുത്ത നട്ട്സും, കിസ്സ്മിസ്സും കേസരിയിലേക്ക് ചേർത്തിളക്കുക.
എന്നിട്ട് ഒരു ട്രേയിലേക്ക് കുറച്ചു നെയ്യ് തടയുക. ശേഷം ഈ മിക്സിനെ അതിലേക്ക് വച്ച് നല്ലപോലെ ഒന്ന് സെറ്റാക്കി കൊടുക്കുക. എന്നിട്ട് ചൂടാറുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അവൽ കേസരി ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു റെസിപ്പിയാണിത്. ഇടക്കൊക്കെ ഇങ്ങനെ ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
