ഇനി ചിരവ ഇല്ലെങ്കിലും ഈസിയായി തേങ്ങാ ചിരകി എടുക്കാം

നമ്മുടെ മിക്കവാറും കറികളിലും ചേർക്കുന്ന ഒരു ചേരുവയാണ് തേങ്ങാ. എന്നാൽ തേങ്ങാ ചിരകിയെടുക്കുന്നത് കുറച്ചു പണിയുള്ള കാര്യം തന്നെയാണ്. എന്നാൽ ഇനിമുതൽ ചിരവയില്ലാതെ എങ്ങനെ തേങ്ങാ ചിരകിയെടുക്കാം എന്ന് നോക്കിയാലോ. അതിനായി ഒരു സോസ് പാനിലേക്ക് അര ഭാഗത്തോളം വെള്ളം വെച്ച് എടുക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു തേങ്ങാ രണ്ടായി മുറിച്ച ശേഷം വെള്ളത്തിലേക്ക് വെക്കുക. എന്നിട്ട് ഫ്ളയിം ഓണാക്കി വെള്ളം തിളപ്പിക്കുക.

ചിരട്ട ഭാഗം വെള്ളത്തിൽ വെച്ച് വേണം വെള്ളം തിളപ്പിക്കാൻ. ഇനി നല്ലപോലെ വെള്ളം തിളച്ചുവന്നാൽ വെള്ളത്തിൽ നിന്നും തേങ്ങാ എടുത്തു മാറ്റുക. ഇങ്ങനെ ചെയ്യുമ്പോൾ തേങ്ങയുടെ ചിരട്ടയിൽ നിന്നും തേങ്ങാ വേഗത്തിൽ വിട്ടു കിട്ടുന്നതാണ്. ഒരു കത്തി കൊണ്ട് സൈഡിലായി ഒന്ന് കുത്തിനോക്കിയാൽ അതിൽ നിന്നും ഈസിയായി തേങ്ങാ വിട്ടു കിട്ടുന്നതാണ്.

ശേഷം തേങ്ങയുടെ പുറം തൊലിയെ ഒരു ഗ്രേറ്റർ ഉപയോഗിച്ച് കളയുക. എന്നിട്ട് ഒരു ഗ്രേറ്റർ ഉപയോഗിച്ച് തന്നെ തേങ്ങയെ ഗ്രേറ്റാക്കി എടുക്കാവുന്നതാണ്, ഇനി പുറത്തെ തൊലി കളയണ്ട എന്നുണ്ടെങ്കിൽ ഒരു മിക്സിയുടെ ചെറിയ ജാറിലിട്ടു ഒന്ന് പൊടിച്ചെടുത്താൽ മതിയാകും. ഇനി ചിരവ ഇല്ലെങ്കിലും ഈസിയായി തേങ്ങാ പാകത്തിന് ഗ്രേറ്റാക്കി എടുക്കാവുന്നതാണ്. അപ്പോൾ എല്ലാവർക്കും ഈ ഒരു വിദ്യ ഇഷ്ടമായി എന്ന് കരുതുന്നു. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply