ഗോതമ്പ് പൊടി കൊണ്ട് കിടിലൻ രുചിയിലൊരു പലഹാരം

ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. എന്നും ഒരേ പലഹാരം കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ പുതുരുചിയിലുള്ള പലഹാരങ്ങൾ കഴിക്കാനാണ് നാമെല്ലാം ഏറെ ഇഷ്ടപ്പെടുന്നത്. അപ്പോൾ ഇന്നു നമുക്ക് വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ പലഹാരം തയ്യാറാക്കാനായി രണ്ട് കപ്പ് ഗോതമ്പുമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാവിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് മിക്‌സാക്കുക.

ശേഷം അതിനൊപ്പം ഒരു ടീസ്പൂൺ ഇൻസ്റ്റൻറ് ഈസ്റ്റ് ചേർത്തിളക്കുക.
ശേഷം കുറെചെയായി ചെറിയ ചൂടുള്ള വെള്ളം ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക. വെള്ളത്തിnu പകരം ചെറിയ ചൂടുള്ള പാൽ എടുത്താലും മതിയാകും. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ഒരുമണിക്കൂറോളം അടച്ച് റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറായപ്പോൾ മാവു നല്ല സ്മൂത്തായി സോഫ്റ്റായി പൊങ്ങി വന്നിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ബോളുകളായി ഉരുട്ടി ഒരു പാത്രത്തിലേക്ക് എടുക്കുക. എല്ലാ മാവിനെയും ഇതുപോലെ തന്നെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക.

എന്നിട്ട് ഒരു പ്ലേറ്റിലേക്ക് കുറച്ച് ഓയിൽ തടവുക. എന്നിട്ട് അതിൻറെ മുകളിലേക്ക് ഒരു പ്ലാസ്റ്റിക് ഷീറ്റ് വെച്ചു കൊടുക്കുക. എന്നിട്ട് ഉരുട്ടിയെടുത്ത എല്ലാ ബോളും ഈ പാത്രത്തിലേക്ക് നിരത്തി വയ്ക്കുക. എല്ലാ ബോളിനെയും അടുപ്പിച്ച് നിരത്തി വച്ചശേഷം മുട്ടയുടെ മഞ്ഞ ഒന്ന് അടിച്ചെടുത്ത ശേഷം ഈ പലഹാരത്തിൻ്റെ മുകളിലേക്ക് ബ്രെഷ് ചെയ്തു കൊടുക്കുക. ഇനിയൊരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം മാവിനെ നിരത്തി വെച്ച സ്റ്റീൽ പ്ലേറ്റ് കൂടി കടായിലേക്ക് ഇറക്കിവയ്ക്കുക.

എന്നിട്ട് അടച്ചുവെച്ച് മീഡിയം ഫ്ളൈമിൽ വച്ച് പലഹാരം 40 മിനിട്ടോളം ബേക്കാക്കി എടുക്കുക. 40 മിനിറ്റ് ആയപ്പോൾ പലഹാരം നല്ലപോലെ കുക്കായി വന്നിട്ടുണ്ട്. പലഹാരത്തിൻ്റെ രണ്ടു ഭാഗവും അടച്ചുവച്ച് വേവിച്ചതുകൊണ്ടു തന്നെ രണ്ടു ഭാഗവും നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നല്ല പഞ്ഞി പോലെ സോഫ്റ്റായ പലഹാരം തയ്യാറായിട്ടുണ്ട്. ആർക്കും സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കനെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page