ഇന്ന് നമുക്ക് ബ്രഡ് കൊണ്ട് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ ഈസിയായി തയ്യാറാക്കാൻ കഴിയുന്നതും, വളരെ പെട്ടെന്ന് തന്നെ ചെയ്‌തെടുക്കാനും കഴിയുന്നതാണ് ഈ സ്വീറ്റ്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 3 സ്ലൈസ് ബ്രഡ് എടുക്കുക. ശേഷം അതിൻറെ അരികിലായി കാണുന്ന മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. ശേഷം ബ്രെഡിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
എന്നിട്ട് അതിനൊപ്പം 6 പീസ് ക്യാഷുവും, 10 പീസ് ബദാമും ചേർത്ത് ഒന്ന് പൊടിച്ചെടുക്കുക. ഇനി ഒരു പാനിലേക്ക് മൂന്ന് കപ്പ് പാൽ ചേർത്ത് കൊടുക്കുക. ശേഷം പാലിനെ മീഡിയം ഫ്ളൈമിൽ വച്ച് നല്ലപോലെ തിളപ്പിക്കുക. നല്ലപോലെ തിളച്ചു വന്ന പാലിനെ അഞ്ച് മിനിട്ടോളം ലോ ഫ്ലൈമിൽ വെച്ച് ഒന്നു വറ്റിച്ചെടുക്കുക. ശേഷം പാലിലേക്ക് അരക്കപ്പ് പഞ്ചസാരയും, രണ്ട് ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്കും, ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക. ഇനി പാലിലേക്ക് കാൽക്കപ്പ് വിപ്പിംഗ് ക്രീമൊ, അല്ലെങ്കിൽ ഫ്രഷ് ക്രീമൊ ചേർത്ത് കൊടുക്കുക.
ശേഷം എല്ലാംകൂടി നല്ലപോലെ യോജിച് പാൽ തിളച്ച് വരുമ്പോൾ 4 ഡ്രോപ്പ് പിസ്ത ഫ്ലേവർ ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ചേർത്ത് ഇളക്കുക. എന്നിട്ട് നേരത്തെ പൊടിച്ചു വെച്ചിട്ടുള്ള ബ്രെഡിന്റെ മിക്സ് ഈ സമയം പാലിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു മിനിറ്റ് കൂടി അടുപ്പിൽവച്ച് ഈമിക്സ് തിളപ്പിച്ചശേഷം കുറുകിവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം നല്ലപോലെ കുറുകി വന്ന മിക്സിലേക്ക് കുറച്ച് പിസ്ത ക്രഷ് ആക്കിയതും ചേർത്ത് ഇളക്കുക.
ശേഷം ഇനിയൊരു ട്രെയിലേക്ക് കുറച്ച് നെയ്യ് തടവുക. ശേഷം കുറച്ച് പിസ്ത ക്രഷ് ചെയ്തതും, ബദാം ക്രഷ് ചെയ്തതും കൂടി ട്രേയുടെ അടിഭാഗത്തായി ഇട്ടുകൊടുക്കുക. എന്നിട്ട് മുകളിലായി നേരത്തെ വേവിച് വെച്ചിട്ടുള്ള ബ്രെഡ് മിക്സ് ചേർത്ത് കൊടുക്കുക. എന്നിട്ടു മുകൾഭാഗം ഒന്ന് സെറ്റാക്കി കൊടുക്കുക. എന്നിട്ട് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മുകൾഭാഗം കവർ ചെയ്തെടുക്കുക. എന്നിട്ട് അതിൻറെ അടപ്പ് കൊണ്ട് അടച്ചു അഞ്ച് മണിക്കൂറോളം ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുക്കുക.
ഒരു 5 മണിക്കൂർ ആയപ്പോൾ ഡെസേർട്ട് നല്ലപോലെ സെറ്റായി വന്നിട്ടുണ്ട്. 5 മിനിറ്റായപ്പോൾ ഡെസേർട്ട് നല്ലപോലെ സെറ്റായി വന്നിട്ടുണ്ട്. ശേഷം ട്രെയിൽ നിന്നും ഒരു പാത്രത്തിലേക്ക് ഡെസേർട്ടിനെ എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സ്വീറ്റ് ഡെസേർട്ട് തയ്യാറായിട്ടുണ്ട്. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു
സ്വീറ്റാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
