ഒരു കപ്പ് റവ മാത്രം മതി രണ്ട് മിനിറ്റിൽ പൂപോലെ സോഫ്റ്റായ ഇടിയപ്പം തയ്യാറാക്കാം.

അരിപ്പൊടി വെച്ചിട്ട് തയ്യാറാക്കുന്ന ഇടിയപ്പം ആയിരിക്കും നമ്മൾ എല്ലാം കഴിച്ചു കാണുക. എന്നാൽ നമ്മുടെ വീടുകളിൽ അരിപ്പൊടി ഇല്ലെങ്കിലും ഇടിയപ്പം തയ്യാറാക്കാൻ കഴിയും. ഒരു കപ്പ് റവ ഉണ്ടെങ്കിൽ ചെയ്തെടുക്കാൻ പറ്റിയ ഒരു അടിപൊളി സോഫ്റ്റായ ഇടിയപ്പമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആദ്യം രണ്ടു കപ്പ് വെള്ളം അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ആവശ്യത്തിന് കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി ഒരു ടീസ്പൂൺ ഓയിൽ കൂടി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഈ വെള്ളം തിളച്ചു വന്നാൽ രു കപ്പ് റവ ചേർത്ത് കൊടുക്കുക.

ശേഷം പെട്ടന്ന് തന്നെ ഇത് ഇളക്കുക. അല്ലെങ്കിൽ കട്ട പിടിക്കാനുള്ള സാധ്യത ഏറെയാണ്. ഇനി കൈവിടാതെ ഒരുമിനിറ്റെങ്കിലും ഇളക്കുക. അപ്പോഴേക്കും റവ നല്ല പോലെ വെന്തു കിട്ടും. പാനിൽ നിന്നും റവ വിട്ടു കിട്ടുന്ന പരുവമാകുമ്പോൾ ഇത് അടുപ്പിൽ നിന്നും ഇറക്കാം. ഇനി ഈ മിക്സ് ഒന്ന് തണുക്കാനായി വെക്കാം. ശേഷം ഇടിയപ്പത്തിന്റ തട്ടിൽ എണ്ണ തടവി കൊടുക്കുക.

ശേഷം ഓരോ തട്ടിലായി തേങ്ങാ ചേർത്ത് കൊടുക്കുക. അപ്പോൾ മാവ് ചെറുതായി ചൂടാറി വന്നിട്ടുണ്ട്. ഇനി ഒന്ന് കുഴച്ചെടുത്ത ശേഷം സേവനാഴിയിൽ മാവിനെ ഇട്ട ശേഷം സാദാ അരിമാവിൽ ഇടിയപ്പം ഉണ്ടാക്കുന്ന രീതിയിൽ ഇത് തയ്യാറാക്കാവുന്നതാണ്. ഇനി ഇടിയപ്പ തട്ടിൽ നിന്ന് മാവ് കറക്കിയെടുക്കാം. അപ്പോൾ വളരെ എളുപ്പം തന്നെയാണ് ഇത് തയ്യാറാക്കി എടുക്കാൻ.

ഇത് കഴിക്കുന്ന സമയത്തു മനസിലാകുകയേയില്ല ഇത് റവ വെച്ചിട്ടാണ് ചെയ്തിരിക്കുന്നത് എന്ന്. സാദാ ഇടിയപ്പത്തിന്റെ ടേസ്റ്റ് തന്നെയാണ് റവ ഇടിയപ്പത്തിനും. അപ്പോൾ അരിപ്പൊടി ഇല്ലെങ്കിലും ചെയ്തെടുക്കാൻ പറ്റിയ ഈ ടേസ്റ്റി ഇടിയപ്പം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഡിയൻസ്‌ കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page