നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഉണ്ണിയപ്പം. എന്നാൽ ഇന്ന് നമുക്ക് പഴം ചേർക്കാതെ എങ്ങനെ ഉണ്ണിയപ്പം ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം നാന്നൂറ് ഗ്രാം ശർക്കര ഒരു പാത്രത്തിലിട്ട് അര ഗ്ലാസ് വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം ശർക്കരയെ നന്നായി ഉരുക്കുക. ഇനി ഉരുകി വന്ന ശർക്കര തണുക്കാനായി വെക്കുക. എന്നിട്ട് തണുത്തു വന്ന ശർക്കരയെ ഒന്ന് അരിച്ചെടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ശേഷം നെയ്യിലേക്ക് നാല് ടേബിൾ സ്പൂൺ തേങ്ങാ ചേർത്ത് ഇളക്കുക.
ശേഷം തേങ്ങയെ ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി മൂപ്പിക്കുക. ഇനി മൂത്തു വന്ന തേങ്ങയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ആ പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് അര ടേബിൾ സ്പൂൺ എള്ള് ചേർത്ത് വറുക്കുക. ശേഷം അതും കോരി മാറ്റുക. ശേഷം ഒരു ബൗളിലേക്ക് ഒരു ഗ്ലാസ് മൈദ ചേർക്കുക. ശേഷം ഒരു ഗ്ലാസ് വറുത്ത അരിപ്പൊടിയും, ഒരു നുള്ളു ഉപ്പും, നേരത്തെ വറുത്തു വെച്ചിട്ടുള്ള തേങ്ങയും എള്ളും ചേർക്കുക. ശേഷം എല്ലാം കൂടി നന്നായി മിക്സാക്കുക. ശേഷം നേരത്തെ ഉരുക്കി വെച്ചിട്ടുള്ള ശർക്കര പാനി ചെറിയ ചൂടോടുകൂടി മാവിലേക്ക് ചേർത്ത് ഇളക്കുക.
എല്ലാ ശർക്കര പാനിയും മാവിലേക്ക് ചേർത്ത് ഇളക്കിയ ശേഷം ഇഡ്ഡലി മാവിന്റെ ലൂസായില്ല എങ്കിൽ കുറച്ചു തിളപ്പിച്ചാറിയ വെള്ളം ചേർത്ത് മാവിനെ കലക്കി എടുക്കുക. ഇനി ഇരുപത് മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് അര ഭാഗത്തോളം വെളിച്ചെണ്ണ ഒഴിക്കുക. മീഡിയം ചൂടായി വന്ന എണ്ണയിലേക്ക് മാവ് ഒഴിക്കുക. ശേഷം ഒരുസൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ശേഷം ഒരു ബ്രൗൺ കളർ ആകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ ഉണ്ണിയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഉണ്ണിയപ്പം തയ്യാറാക്കി നോക്കണേ. പഴം ഇല്ലെങ്കിലും ഉണ്ണിയപ്പം വളരെ ടേസ്റ്റിയും സോഫ്റ്റുമാണ്. പഴം ചേർക്കാതെ ഉണ്ടാക്കിയത് കൊണ്ട് തന്നെ എത്ര ദിവസം വേണമെങ്കിലും ഈ ഉണ്ണിയപ്പം കേടുവരാതെ ഇരിക്കുന്നതാണ്. പുറമെ ക്രിസ്പിയും ഉള്ളിൽ സോഫ്റ്റുമാണ് ഈ ഉണ്ണിയപ്പം. എല്ലാവരും ഉറപ്പായും ഈ ഉണ്ണിയപ്പം ട്രൈ ചെയ്തു നോക്കണേ.
