ഈ വെജിറ്റബിൾ കൊണ്ട് ഇത്രയും ടേസ്റ്റിലൊരു സ്നാക്കോ ?

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു വെജിറ്റബിളാണ് കോളിഫ്ലവർ. എന്നാൽ കോളിഫ്ലവർ കറി നമ്മൾ തയ്യാറാക്കാറുണ്ട്. പക്ഷെ കോളിഫ്ലവർ കൊണ്ട് സ്നാക്ക് നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായ സ്നാക്ക് കോളിഫ്ലവർ കൊണ്ട് നമുക്ക് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് വളരെ ടേസ്റ്റിയായ ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മുഴുവൻ കോളിഫ്ലവർ മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത ചൂടുവെള്ളത്തിൽ കുറച്ചുനേരം ടിപ്പ് ചെയ്തു വെക്കുക.

ശേഷം ഇതിനെ ഒരു ഗ്രേറ്റർ ഉപയോഗിച്ച് പകുതിയോളം ഗ്രേറ്റാക്കി എടുക്കുക. ശേഷം അതിനൊപ്പം ഒരു വലിയ ഉരുളകിഴങ്ങ് തൊലി കളഞ്ഞു ഗ്രേറ്ററിൽ വെച്ച് ഗ്രേറ്റാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു സവാള സ്ലൈസാക്കിയതും, എരിവിനാവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞതും, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, മൂന്ന് ടേബിൾ സ്പൂൺ കടലമാവും, ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ പൗഡറും, ഒരു ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നല്ല പോലെ മിക്‌സാക്കുക.

ശേഷം നല്ല പോലെ കുഴച്ചെടുത്ത മിക്സിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് നല്ല പോലെ ഒന്നും കൂടി കുഴച്ചെടുക്കുക. ശേഷം നല്ല പോലെ കുഴച്ചെടുത്ത മിക്സിനെ ഏത് ഷെയ്പ്പിലാണോ വേണ്ടത് ആ ഷെയ്പ്പിൽ ആക്കി എടുക്കുക. ഇവിടെ ഒരു ഓവൽ ഷെയ്പ്പിലാണ് ആക്കി എടുത്തിട്ടുള്ളത്. ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് ഷെയ്‌പ്പാക്കി എടുത്ത ഓരോ സ്നാക്കും ഇട്ടു കൊടുക്കുക.

എന്നിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് തിരിച്ചും മറിച്ചുമിട്ട് സ്നാക്ക് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു വേറെയ്റ്റി സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. ഇഫ്താറിനും വൈകുന്നേരങ്ങളിൽ ചായക്കൊപ്പവുമെല്ലാം കഴിക്കാൻ ഏറെ നല്ലതാണ് ഈ സ്നാക്ക്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു സ്നാക്ക് കൂടിയായിരിക്കും ഇത്. എല്ലാവരും തീർച്ചയായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page