ഇന്നു നമുക്ക് വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരം പരിചയപ്പെട്ടാലോ. ഈ പലഹാരം ബ്രേക്ക്ഫാസ്റ്റായും, സ്നാക്കായും, ഡിന്നറായുമെല്ലാം കഴിക്കാൻ വളരെ ടേസ്റ്റിയാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതി നായി മൂന്ന് കോഴിമുട്ട ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക.
എന്നിട്ട് ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ ബ്രഷ് ചെയ്തു കൊടുക്കുക. എന്നിട്ട് കലക്കി വെച്ചിട്ടുള്ള മുട്ടയെ പാനിലേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം അതിൻറെ മുകളിലേക്ക് 6 സ്ലൈസ്ഡ് ബ്രെഡ് സൈഡ് ഭാഗം കട്ട് ചെയ്ത് മാറ്റിയശേഷം മുട്ടയുടെ മുകളിലായി വച്ച് കൊടുക്കുക. എന്നിട്ട് സൈഡിലായി കാണുന്ന മുട്ടയെ മുകളിലായി കവർ ചെയ്തു കൊടുക്കുക. എന്നിട്ട് ബാക്കിയുള്ള മുട്ടയും ബ്രെഡിന്റെ മുകളിലായി ഒഴിച്ചുകൊടുക്കുക. ശേഷം അതിൻറെ മുകളിലായി കുറച്ച് ചീസ് ഗ്രേറ്റ് ചെയ്തതതും, കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം കുറച്ച്
ടൊമാറ്റോ സോസ് മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക.
എന്നിട്ട് പലഹാരം നേർപകുതിയായി മടക്കുക. ശേഷം പലഹാരത്തിന്റെ എല്ലാ ഭാഗവും നല്ലപോലെ മൊരിച്ചെടുക്കുക. എന്നിട്ട് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ചൂടോടുകൂടി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ടയും ബ്രെഡും കൊണ്ട് തയ്യാറാക്കിയ പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
