ഇടയ്ക്കെങ്കിലും സ്വീറ്റ് റെസിപ്പികൾ കഴിക്കാനായി ഇഷ്ടപ്പെടുന്നവരാണ് നമ്മളോ രോരുത്തരും. പല രീതിയിലുള്ള സ്വീറ്റ് റെസിപ്പികൾ കഴിച്ചിട്ടുള്ള വരായിരിക്കും നമ്മൾ. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്വീറ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 250 ml കപ്പിൽ ഒരുകപ്പ് ശർക്കര ഒരു സോസ് പാനിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് ശർക്കര നല്ലപോലെ ഒന്ന് ഉരുക്കി എടുക്കുക.
ശേഷം ഉരുകിവന്ന ശർക്കരയെ ഒന്ന് അരിച്ചെടുക്കുക. ഇനി രണ്ട് ആപ്പിൾ നല്ലപോലെ കഴുകിയെടുക്കുക. ശേഷം ആപ്പിളിൻറെ തൊലി നല്ലപോലെ കളയുക. ശേഷം തൊലികളഞ്ഞെടുത്ത ആപ്പിളിനെ ചെറിയ പീസുകളായി മുറിച്ച ശേഷം അകത്ത് ഭാഗത്തായി കാണുന്ന കുരുവിന്റെ ഭാഗം എടുത്തു കളയുക. ശേഷം ചെറിയ പീസുകളായി മുറിച്ചെടുത്ത ആപ്പിളിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് പേസ്റ്റ് പോലെ ഒന്ന് അരച്ചെടുക്കുക. ഇനി ഒരു സോസ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക.
ശേഷം മെൽറ്റായി വന്ന നെയ്യിലേക്ക് ഒരു ടേബിൾ സ്പൂൺ കാഷ്യൂ ചെറുതായി അരിഞ്ഞതും,കുറച്ചു കിസ്മിസും ചേർത്ത് വറുത്തു കോരി എടുക്കുക. എന്നിട്ട് ബാക്കിയുള്ള നെയ്യിലേക്ക് കാൽ കപ്പ് റവ ചേർത്ത് നല്ലപോലെ ഇളക്കി റോസ്റ്റാക്കുക. വറുത്തതോ, വറുക്കാത്തതോ ആയ റവ എടുക്കാവുന്നതാണ്. ശേഷം റവ ഒരു ഗോൾഡൻ കളറായി വരുമ്പോൾ അരചു വെച്ചിട്ടുള്ള ആപ്പിൾ പേസ്റ്റ് റവയ്ക്കൊപ്പം ചേർത്തിളക്കുക. ശേഷം ഇളക്കിയിളക്കി ഈ മിക്സ് പാനിൽനിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ നേരത്തെ ഉരുക്കി വെച്ചിട്ടുള്ള ശർക്കര പാനി ചേർത്ത് കൊടുക്കുക.
എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. മീഡിയം ഫ്ളൈമിൽ വച്ച് നല്ലപോലെ കുറുകി പാനിൽനിന്ന് വിട്ടുവരുന്ന പരുവമാകുന്നതു വരെ കുറുക്കി യെടുക്കുക. ശേഷം ഒരു ആപ്പിൾ തൊലി കളഞ്ഞ് ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ആപ്പിളിനെ ഈ മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ഒരു മൂന്നു മിനിറ്റോളം പാനിലിട്ട് നല്ലപോലെ ഇളക്കുക. പാനിൽനിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ അരടീസ്പൂൺ ഏലക്കാപൊടിയും പോസ്റ്റാക്കി വെച്ചിട്ടുള്ള നട്ട്സും കിസ്സ്മിസ്സും ഒരു ടീ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക.
എന്നിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇതൊരു ഷെയ്പ്പാക്കി എടുക്കാനായി ചെറിയ ബൗളിലേക്ക് കുറച്ച് നെയ്യ് തടവി കൊടുക്കുക. ശേഷം ഇതിലേക്ക് പലഹാരം കുറേശ്ശെയായി ചേർത്ത് ഷെയ്പ്പാക്കി എടുക്കുക. ശേഷം തണുത്തു വരുമ്പോൾ ഓരോ ബൗളിൽ നിന്നും എടുത്ത് മാറ്റിയ ശേഷം സെർവ് ചെയ്യാം. അപ്പോൾ ആപ്പിൾ വെച്ച് തയ്യാറാക്കി എടുക്കാൻ കഴിയുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
