രണ്ട് കപ്പ് ഗോതമ്പും ഒരു കപ്പ് കടലയും കൊണ്ട് ഒരു വേറെയ്റ്റി ബിരിയാണി.

റേഷൻ കടകളിൽ നിന്നും കിട്ടുന്ന കിറ്റിൽ മുടങ്ങാതെ കാണുന്ന രണ്ട് സാധനമാണ് നുറുക്ക് ഗോതമ്പും കടലയും. എന്നാൽ ഇവ രണ്ടും കൊണ്ട് ഒരു സൂപ്പർ ബിരിയാണി ഉണ്ടാക്കിയാലോ. അപ്പോൾ ഈ ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കുക്കറിൽ മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിലേക്ക് രണ്ട് ഗ്രാമ്പൂ, രണ്ട് ഏലക്ക, രണ്ട് കഷ്ണം കറുകപ്പട്ട, ഒരു തക്കോലം, ഒരു ബേ ലീഫ് എന്നിവ എണ്ണയിൽ നന്നായി മൂപ്പിക്കുക. ശേഷം രണ്ട് സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം ഒന്ന് വാടി വന്ന ഉള്ളിയിലേക്ക് രണ്ട് പച്ചമുളകും, അഞ്ചു പീസ് വെളുത്തുള്ളി ചതച്ചതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചതും ചേർത്ത് കൊടുക്കുക.

ശേഷം പച്ചമണം മാറുന്നത് വരെ ഇവയെല്ലാം വഴറ്റുക. എന്നിട്ട് ഒരു തക്കാളി ചെറുതായി മുറിച്ച ശേഷം ഇതിലേക്ക് ചേർത്ത് ഒന്നും കൂടി വഴറ്റുക. ശേഷം വെന്തുടഞ്ഞു വരുന്നത് തക്കാളി അടച്ചു വെച്ച് വേവിക്കുക. ശേഷം വെന്തുടഞ്ഞു കിട്ടിയ തക്കാളിയിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം കുറച്ചു കറിവേപ്പിലയും കുറച്ചു മല്ലിയിലയും അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു കപ്പ് കടല തലേദിവസം കുതിർത്തിയ ശേഷം അത് മസാലയിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം രണ്ട് കപ്പ് നുറുക്ക് ഗോതമ്പ് രണ്ട് മണിക്കൂറോളം വെള്ളത്തിൽ കുതിർത്തിയ ശേഷം കഴുകുക. എന്നിട്ട് അതും കടലക്കൊപ്പം ചേർത്ത് കൊടുക്കുക. ശേഷം രണ്ടും കൂടി നല്ല പോലെ ഇളക്കിയ ശേഷം നല്ല ചൂടുള്ള വെള്ളം കടലക്കും ഗോതമ്പിനും ഒപ്പം നിൽക്കുന്ന രീതിയിൽ ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് ഹൈ ഫ്ളൈമിൽ മൂന്നു ഫിസിൽ വരുന്നത് വരെ വേവിക്കുക. മൂന്നു ഫിസിലായപ്പോൾ കടലയും ഗോതമ്പും പെർഫെക്റ്റായി വെന്തു വന്നിട്ടുണ്ട്.

ഒട്ടും വെള്ളം ഇല്ലാതെ കടലയും ഗോതമ്പും ശെരിയായ പാകത്തിൽ വെന്തു വന്നിട്ടുണ്ട്. ബ്രേക്ഫാസ്റ്റായും ലഞ്ചായും ഡിന്നറായും വൈകുന്നേരങ്ങളിൽ ചായക്കൊപ്പവും കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. കുട്ടികൾക്കും ഇത് തീർച്ചയായും ഇഷ്ടമാകും. വളരെ ഹെൽത്തിയായ ഒരു റെസിപ്പി കൂടിയാണ് ഇത്. എല്ലാവരും ഈ ബിരിയാണി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page