നുറുക്ക് ഗോതമ്പ് കൊണ്ട് ഇങ്ങനെ ലഡ്ഡു ഉണ്ടാക്കി നോക്കൂ.

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് നുറുക്ക് ഗോതമ്പ്. ഈ ഗോതമ്പ് വെച്ചിട്ട് പല ടേസ്റ്റി റെസിപ്പീസും തയ്യാറാക്കാൻ കഴിയും. അപ്പോൾ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് ലഡ്ഡു ഉണ്ടാക്കിയയാലോ. അതെ വളരെ ടേസ്റ്റിയായ ലഡ്ഡു എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ആദ്യം പതിനാറു ടേബിൾ സ്പൂൺ പാൽ തിളപ്പിച്ച് നേർപകുതിയാക്കി എടുക്കുക. ഇനി ഒരു കപ്പ് നുറുക്ക് ഗോതമ്പ് ഒരു ചട്ടിയിലേക്ക് ഇട്ടു ഒന്ന് ചൂടാക്കുക.

ഇനി ചൂടാക്കിയ ശേഷം നല്ല നൈസായി പൊടിച്ചെടുക്കുക. ഇനി ഒരു കപ്പ് തേങ്ങയും കൂടി ഒന്ന് ചൂടാക്കി മിക്സിയിൽ പൊടിച്ചെടുക്കുക. ഇനി ഒരു പാനിലേക്ക് അഞ്ചു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന നെയ്യിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള ഗോതമ്പ് ഇട്ടു വറുത്തെടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ റവയും കൂടി ചേർത്ത് വേണം വറുത്തെടുക്കാൻ. ഇനി പൊടിച്ചെടുത്ത തേങ്ങയും കൂടി ചേർത്ത് മിക്‌സാക്കി വറുത്തെടുക്കുക.

ഇനി മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര കൂടി ഇതിന്റെ കൂടെ ചേർത്ത് കൊടുക്കുക. ഇനി എട്ടു ഗ്ളാസായി വറ്റിച്ചെടുത്ത പാൽ വേണം ഈ മിക്സിലേക്ക് ചേർത്ത് യോജിപ്പിക്കാൻ. ലഡ്ഡു ഉരുട്ടിയുടുക്കാനായുള്ള പരുവത്തിൽ വേണം പാൽ ചേർത്ത് കൊടുക്കാൻ. ഇനി തണുത്തു വന്നതിനു ശേഷം ലഡ്ഡുവിന്റെ പരുവത്തിൽ ഉരുട്ടി എടുക്കുക.
ഇനി ഒരു മുന്തിരി വേണമെങ്കിൽ മുകളിലായി വെച്ച് ഗാർണിഷ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ സിമ്പിളായ ലഡ്ഡു ഇവിടെ റെഡിയായി വന്നിട്ടുണ്ട്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഈ ഓണത്തിന് ഈ ലഡ്ഡു ഒന്ന് തയ്യാറാക്കി നോക്കൂ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്യാനും മറക്കല്ലേ.

 

Leave a Reply