ഈ ചൂട് കാലത്തു നമ്മുടെ ശരീരം തണുപ്പിക്കാൻ ഏറ്റവും ഉത്തമമായ ഒരു ഫ്രൂട്ടാണ് തണ്ണിമത്തൻ. എന്നാൽ ഇന്ന് നമുക്ക് തണ്ണിമത്തൻ കൊണ്ട് ഒന്നൊന്നര രുചിയിലൊരു ജ്യൂസ് ഉണ്ടാക്കിയാലോ. അതിനായി ഒരു പാനിലേക്ക് ഒന്നര കപ്പ് പാൽ ഒഴിക്കുക. ലോ ഫ്ളൈമിലിട്ട് പാൽ ഒന്ന് ചൂടാക്കി എടുക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡർ എടുക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ പാലും ചേർത്ത് കട്ടയില്ലാതെ കസ്റ്റാഡ് മിക്സ് കലക്കി എടുക്കുക. ഇനി ചൂടായി വന്ന പാലിലേക്ക് കലക്കി വെച്ച കസ്റ്റാഡ് മിക്സ് ചേർത്ത് ഇളക്കുക.
ശേഷം കൈ വിടാതെ ഇളക്കി പാൽ മിക്സ് ഒന്ന് ചെറുതായി കുറുക്കി എടുക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു ഈ മിക്സ് തണുക്കാനായി വെക്കുക. ഇനി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ കസ്കസ് എടുക്കുക. ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് കസ്കസ് കുതിർത്തി എടുക്കുക. ഇനി കാൽ ഭാഗം തണ്ണിമത്തൻ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം തണ്ണിമത്തൻ ഒരു സ്പൂൺ കൊണ്ട് നന്നായി ഉടച്ചെടുക്കുക.
ഇനി തണുത്തു വന്ന പാലിന്റെ മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം അതിലേക്ക് അര ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് കൊടുക്കാം. ശേഷം നന്നായി പാൽ മിക്സിനെ അടിച്ചെടുക്കുക. ശേഷം ഉടച്ചെടുത്ത തണ്ണിമത്തനിലേക്ക് ഈ പാൽ കസ്റ്റാഡ് മിക്സ് ഒഴിക്കുക. ശേഷം കുതിർത്തി എടുത്ത കസ്കസിനെയും പാൽ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി മധുരത്തിനാവശ്യമായ പഞ്ചസാര പൊടിച്ചു പാലിന്റെയും തണ്ണിമത്തന്റെയും ജ്യൂസിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം കുറച്ചു ഐസ്ക്യൂബ്സും കൂടി ചേർത്ത് ജ്യൂസ് തണുപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തണ്ണിമത്തൻ കൊണ്ടുള്ള കിടിലൻ ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ തണ്ണിമത്തൻ കൊണ്ട് ജ്യൂസ് തയ്യാറാക്കി നോക്കണേ. ഈ ചൂട് കാലത്തു കഴിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഡ്രിങ്കാണ് ഇത്. വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു ജ്യൂസാണ്. എല്ലാവരും ഉറപ്പായും ഈ ജ്യൂസ് ട്രൈ ചെയ്തു നോക്കണേ.
