ഇനി അരി അരക്കെണ്ട, കുതിർത്തേണ്ട, മിനിറ്റുകൾക്കുള്ളിൽ സ്പെഷ്യൽ ചേരുവ ചേർത്തൊരു ഇഡ്ഡലി

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപെട്ടാലോ. എന്നും ഒരേപോലെ ഇഡ്ഡലി തയ്യാറാക്കി കഴിക്കുന്നതിനേക്കാൾ കുറച്ചു വ്യത്യസ്തമായ രീതിയിൽ ഇഡ്ഡലി തയ്യാറാക്കിയാലോ. അതിനായി മുക്കാൽ കപ്പ് ചവ്വരി നല്ലപോലെ കഴുകിയ ശേഷം ഒരു മണിക്കൂറോളം കുതിരാനായി വെക്കുക. ഇനി മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് റവ ചേർക്കുക. ശേഷം റവയിലേക്ക് ഒരു കപ്പ് തൈരും കൂടി ചേർക്കുക. പുളിയുള്ളതോ പുളിയില്ലാത്തതോ ആയ തൈര് എടുക്കാവുന്നതാണ്.

ഇനി തൈരും, റവയും കൂടി നല്ലപോലെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് 10 മിനിറ്റോളം ഈ റവ കുതിരാനായി മാറ്റി വെക്കുക. 10 മിനിറ്റായപ്പോൾ ചവ്വരിയും നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. ശേഷം ചവ്വരിയെ വെള്ളത്തിൽ നിന്നും ഊറ്റി ഈ റവ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് കട്ടിയായി ഇരിക്കുന്ന മിക്സിനെ ചവ്വരി കുതിർത്തിയെടുത്ത വെള്ളം കുറെച്ചെയായി ചേർത്ത് കലക്കിയെടുക്കുക.

സാദാരണ ഇഡ്ഡലി മാവ് കലക്കിയെടുക്കുന്ന പരുവത്തിൽ ഈ മിക്സിനെയും കലക്കിയെടുക്കുക. എന്നിട്ട് ഈ മിക്സിലേക്ക് ഒരു ടീസ്പൂൺ മല്ലിയില വളരെ ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ ബേക്കിങ് സോഡാ ഒരു ടീസ്പൂൺ വെള്ളത്തിൽ കലക്കിയ ശേഷം ഈ മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഒരു ഇഡ്ഡലി തട്ട് എടുക്കുക. എന്നിട്ട് തട്ടിലേക്ക് കുറച്ചു എണ്ണ തടവുക. എന്നിട്ട് ഓരോ കുഴിയിലേക്കും ഈ മിക്സ് മുക്കാൽ ഭാഗത്തോളം ഒഴിച്ചുകൊടുക്കുക.

ഇനി ഇഡ്ഡലി പാത്രത്തിലേക്ക് വെള്ളം വെച്ച് തിളപ്പിച്ച ശേഷം ഇഡ്ഡലി തട്ട് വെച്ച് അടച്ചു വെച്ച് ആവിയിൽ വേവിക്കുക. ഇനി മീഡിയം ഫ്ളൈമിൽ വെച്ചയ് 15 മിനിറ്റോളം ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഇഡ്ഡലി തയ്യാറായിട്ടുണ്ട്. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഇഡ്ഡലിയാണിത്. സാദാരണ തേങ്ങാ ചട്ട്ണിയും കൂട്ടിയല്ലെ ഇഡ്ഡലി കഴിക്കുന്നത് ഈ ഇഡ്ഡലിക്കും തേങ്ങാ ചട്ട്ണി നല്ല കോമ്പിനേഷനാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ

Leave a Reply

You cannot copy content of this page