ബ്രേക്ഫാസ്റ്റായും, സ്നാക്കായും, ഡിന്നറായുമെല്ലാം ഈ പലഹാരം സൂപ്പറാണ്

നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് മുട്ടയും, പഴവും. എന്നാൽ ഇന്ന് നമുക്ക് ഇവ രണ്ടും കൊണ്ട് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം തയ്യാറാക്കാനായി ഏത് പഴം വേണമെങ്കിലും എടുക്കാവുന്നതാണ്. അതിനായി രണ്ട് റോബസ്റ്റ പഴം ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. എന്നിട്ട് അതിനൊപ്പം രണ്ട് കോഴിമുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് കാൽ കപ്പ് പഞ്ചസാരയും, കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചത്, രണ്ട് നുള്ളു ഉപ്പ്, അര കപ്പ് തൈരും ചേർത്ത് എല്ലാം കൂടി നല്ലപോലെ അടിച്ചെടുക്കുക.

ഇനി അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് അരിപ്പൊടി കുറെച്ചെയായി ഈ മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. കുറച്ചു ലൂസായ ബാറ്ററാണ് വേണ്ടത്. അതുകൊണ്ട് തന്നെ രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി മാറ്റി വെക്കുക. എന്നിട്ട് ആ മിക്സിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഒരു ഇഡ്ഡലി പാത്രത്തിലേക്ക് അര ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം മുകളിലായി ഇഡ്ഡലി തട്ട് വെച്ച് കൊടുക്കുക.

എന്നിട്ട് തട്ടിലേക്ക് കുറച്ചു എണ്ണ തടവുക. എന്നിട്ട് അടുപ്പിലേക്ക് വെച്ച് ചൂടാക്കിയ ശേഷം ഓരോ കുഴിയിലേക്കും ബാറ്റർ ഒഴിക്കുക. എന്നിട്ട് അടച്ചു വെച്ച് ആവിയിൽ വേവിക്കുക. ഇനി വെന്തുവന്ന പലഹാരം ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. എന്നിട്ട് ഓരോ പലഹാരമായി ഈ പാനിലേക്ക് ഇട്ട് മൊരിച്ചെടുക്കുക.

എല്ലാ പലഹാരവും തിരിച്ചും മറിച്ചുമിട്ട് ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറയിട്ടുണ്ട്. നല്ല പഞ്ഞിപോലെ സോഫ്റ്റായ ഒരു പലഹാരമാണിത്. രാവിലെ ബ്രേക്ഫാസ്റ്റായും വൈകുന്നേരങ്ങളിൽ സ്നാക്കായും ഈ പലഹാരം സൂപ്പറാണ്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമായിരിക്കും ഇത്. ട്രൈ ചെയ്തു നോക്കാൻ മറക്കരുതേ.

Leave a Reply

You cannot copy content of this page