ഒപ്പം കഴിക്കാൻ ഈ ചെറുപയർ കറി കൂടി ഉണ്ടെങ്കിൽ പത്തു ചപ്പാത്തി ഒറ്റ ഇരുപ്പിൽ കഴിച്ചുപോകും.

ചെറുപയർ കൊണ്ട് കറി ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായ കറി ചെറുപയർ കൊണ്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഇരുന്നൂറ്റി അൻപത് ഗ്രാം പയർ വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം രണ്ട് സവാള പൊടിയായി അരിഞ്ഞെടുക്കുക. ഇനി രണ്ട് തക്കാളി കൂടി പൊടിയായി അരിഞ്ഞെടുക്കുക. ശേഷം പത്തു പീസ് വെളുത്തുള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും കൂടി ഒന്ന് അരച്ചെടുക്കുക. ഇനി മൂന്ന് പച്ചമുളക് കൂടി കീറി എടുക്കുക.

ഇനി ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം കുക്കറിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി അര ടീസ്പൂൺ ജീരകം കൂടി ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന മിക്സിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള സവാള ചേർത്ത് വഴറ്റുക. ഇനി പച്ചമുളകും ചേർത്ത് ഇളക്കുക. ഇനി ഒരു ബേ ലീഫും ചേർത്ത് നന്നായി ഇളക്കി വഴറ്റുക. ഇനി സവാള നന്നായി മൂത്തു വന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. ഇനി എല്ലാം നന്നായി വഴറ്റി എടുത്താൽ മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക.

ഇനി രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് മസാല ഇളക്കുക. ഇനി എല്ലാം നല്ല പോലെ മൂത്തു വന്നാൽ ഒരു ടേബിൾ സ്പൂൺ മുളക്പൊടി ചേർത്ത് ഇളക്കുക. ഇനി ചെറിയ ജീരകം പൊടിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയ ശേഷം തക്കാളി ചേർത്ത് വഴറ്റുക. ഇനി തക്കാളി വെന്തുടഞ്ഞു വന്ന മസാലയിലേക്ക് കുതിർന്നു കിട്ടിയ പയർ ചേർത്ത് ഇളക്കുക. ഇനി മൂന്ന് ഗ്ലാസ് വെള്ളം ചേർത്ത് ഇളക്കുക. ശേഷം പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ച് അഞ്ചു ഫിസിൽ വരുന്നത് വരെ പയർ വേവിക്കുക.

അഞ്ചു ഫിസിലായപ്പോൾ പയർ നന്നായി വെന്തു കിട്ടിയിയിട്ടുണ്ട്. ഇനി അര ടീസ്പൂൺ ഗരം മസാല കൂടി ചേർത്ത് കറി ഇളക്കുക. അവസാനം കുറച്ചു മല്ലിയില കൂടി ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ചെറുപയർ കറി തയ്യാറായിട്ടുണ്ട്. ചോറിന്റെ കൂടെയും ചപ്പാത്തീടെ കൂടെയും അപ്പത്തിന്റെ കൂടെയുമെല്ലാം വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. എന്നും ഒരേ രീതിയിൽ കറി വെക്കുന്നതിനേക്കാൾ ഇടക്ക് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.

Leave a Reply

You cannot copy content of this page