തീ പോലും കത്തിക്കാതെ മിനിറ്റുകൾക്കുള്ളിൽ കിടിലൻ കേക്ക് ഇതാ

കേക്ക് എന്ന് കേൾക്കുമ്പോൾ തന്നെ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറെ ഇഷ്ടം തന്നെയാണ്. എന്നാൽ കടയിൽ നിന്നും എന്നും കേക്ക് വാങ്ങുക എന്നത് കുറച്ചു ബുദ്ധമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീട്ടിൽ തീ പോലും കത്തിക്കാതെ ഉണ്ടാക്കാൻ പറ്റുന്ന ഒരു കിടിലൻ കേക്ക് റെസിപ്പി പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ജെഗിലേക്ക് കുറച്ചു പാലും, കുറച്ചു കണ്ടെൻസ്ഡ് മിൽക്കും, കുറച്ചു വിപ്പിംഗ് ക്രീമും ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക.

ശേഷം ഫ്രിഡ്ജിലേക്ക് വെച്ച് തണുപ്പിക്കുക. ഇനി കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന പൊതി കേക്കാണ് ഈ കേക്കിന് ബെയ്സായി കൊടുക്കുന്നത്. ശേഷം കേക്കിന്റെ സൈഡ് ഭാഗം മുറിച്ചു മാറ്റുക. ശേഷം ട്രേയിലേക്ക് ഓരോ കേക്കായി നിരത്തി വെക്കുക. ഒട്ടും വിടവില്ലാതെ വേണം കേക്കിനെ നിരത്തി വെക്കാൻ. എന്നിട്ട് നേരത്തെ തണുക്കാനായി വെച്ചിരുന്ന പാൽ മിക്സ് എടുക്കുക. ശേഷം കേക്കിന്റെ മുകളിലായി ഫോർക്ക് കൊണ്ട് കുത്തി കൊടുക്കുക. എന്നിട്ട് പാലും വിപ്പിംഗ് ക്രീമും കണ്ടെൻസ്ഡ് മിൽക്കും ഒരുമിച്ചു ചേർത്ത് വെച്ചിട്ടുള്ള മിക്സ് കേക്കിന്റെ മുകളിലായി ഒഴിക്കുക.

ശേഷം കുറച്ചു വിപ്പിംഗ് ക്രീം കേക്കിന്റെ മുകളിലായി ഡെക്കറേറ്റ് ചെയ്തു കൊടുക്കുക. ഏത് രീതിയിൽ വേണമെങ്കിലും ഡെക്കറേറ്റ് ചെയ്യാവുന്നതാണ്. ഇനി കുറച്ചു പിസ്സയും റോസ് പെറ്റൽസും കൂടി മുകളിലായി വെച്ച് കേക്കിനെ ഭംഗിയിലാക്കുക. ശേഷം ഫ്രിഡ്ജിലേക്ക് മാറ്റി തണുപ്പിച്ചെടുക്കുക. തീ പോലും കത്തിക്കാതെ തയ്യാറാകാൻ പറ്റിയ നല്ലൊരു കേക്ക് റെസിപ്പിയാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന സ്പെഷ്യൽ കേക്കാണ് ഇത്.

Leave a Reply