മലബാർ സ്പെഷ്യൽ ഏലാഞ്ചി ഇനി ആർക്കും തയ്യാറാക്കാം.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പലഹാരം പരിചയപ്പെടാലോ. മലബാർ സ്പെഷ്യൽ വിഭവമായ എലാഞ്ചിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു പാനിലേക്ക് നെയ്യ് ചേർത്ത് കൊടുക്കുക. ഇനി മേൽറ്റായി വന്ന നെയ്യിലേക്ക് കുറച്ചു നട്ട് ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. ഇനി കുറച്ചു കിസ്മിസും കൂടി വറുത്തു കോരി മാറ്റുക. ഇനി ഒരു കപ്പ് തേങ്ങാ ചിരകിയത് ചേർത്ത് ഇളക്കുക.

ഇനി കാൽ കപ്പ് പഞ്ചസാരയും, ഒരു ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക. ഇനി പഞ്ചസാര അലിഞ്ഞു കിട്ടുന്നത് വരെ തേങ്ങാ ഇളക്കിയാൽ മതി. ഇനി വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്മിസും കൂടി ചേർത്ത് ഇളക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദാ ചേർക്കുക. ഇനി ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഏലക്ക പൊടി, ഒരു മുട്ട, ഒരു കപ്പ് വെള്ളം ചേർത്ത് അരച്ചെടുക്കുക. ഇനി ഈ മിക്സ് ഒരു ബൗളിലേക്ക് മാറ്റുക.

ഇനി ഒരു പാൻ ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു നെയ്യ് തടവുക. ഇനി മുക്കാൽ തവി മാവ് ഒഴിച്ച് ഒന്ന് ചുറ്റിക്കുക. ഇനി ഒരു സൈഡ് വെന്തു കിട്ടിയാൽ ദോശ മറിച്ചിട്ട് കൊടുക്കുക. ഇനി ദോശയുടെ ഒരു സൈഡിലേക്ക് ഫില്ലിംഗ് വെച്ച ശേഷം ഒന്ന് റോൾ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ എലാഞ്ചി ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page