അറബികളുടെ ഇഷ്ട പലഹാരമാണ് കുനാഫ. എന്നാൽ ഇന്ന് നമുക്ക്
കുനാഫ സേമിയിൽ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ള നല്ലൊരു സ്വീറ്റ് റെസിപ്പിയാണിത്. ആർക്കും സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഈ റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം കുനാഫക്ക് വേണ്ടിയിട്ടുള്ള ക്രീം തയ്യാറാക്കി എടുക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.
എന്നിട്ട് അതിനൊപ്പം മൂന്ന് ടേബിൾസ്പൂൺ പാൽപ്പൊടിയും, മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡർ, ഒരു കപ്പ് പാലും ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. നല്ലപോലെ കലക്കിയെടുത്ത മിക്സിനെ ഫ്ളയിം ഓണാക്കി നല്ലപോലെ ഇളക്കുക. ശേഷം കൈവിടാതെ ഇളക്കി നല്ലപോലെ കുറുകിവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം മിക്സിനെ ചൂടാറാനായി മാറ്റി വയ്ക്കുക. ശേഷം തണുത്തു വന്ന മിക്സിനെ മിക്സിയുടെ ജാറിലിട്ട് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക.
നല്ല ക്രീമി പരുവത്തിൽ കിട്ടിയ മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.
ഇനി 200 ഗ്രാം സേമിയ എടുക്കുക. കട്ടികുറഞ്ഞ സേമിയ വേണം എടുക്കാൻ. ശേഷം സേമിയ ചെറിയ ചെറിയ പീസുകളായി പൊടിച്ചെടുക്കുക. ശേഷം സേമിയയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബട്ടറും
ചേർത്ത് നല്ലപോലെ മിക്സാക്കുക. ബട്ടറും സേമിയയും നല്ലപോലെ മിക്സ് ആക്കി എടുത്തശേഷം ഒരു പാനിലേക്ക് സേമിയയുടെ പകുതി ചേർക്കുക. എന്നിട്ട് പാനിൻറെ എല്ലാ ഭാഗത്തേക്കും എത്തുന്ന രീതിയിൽ സേമിയ ഒന്ന് പ്രെസ്സാക്കി പരത്തുക.
എന്നിട്ട് അതിൻറെ മുകളിലേക്ക് അടിച്ചെടുത്തിട്ടുള്ള ക്രീം വെച്ചു കൊടുക്കുക. മുഴുവൻ ക്രീമും സേമിയയുടെ മുകളിലേക്ക് നിരത്തി വെച്ച ശേഷം ബാക്കി വെച്ചിട്ടുള്ള സേമിയ കൂടി ക്രീമിൻറെ മുകളിലായി നിരത്തി വെച്ചു കൊടുക്കുക. ശേഷം എല്ലാ സ്ഥലത്തേക്കും
സേമിയ വച്ച് ഒന്ന് സെറ്റാക്കിയ ശേഷം അഞ്ച് മിനിട്ടോളം ലോ ഫ്ളൈമിൽ വെച്ച് മൊരിച്ചെടുക്കുക. ഒരു സൈഡ് മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് രണ്ടു സൈഡും ഒന്ന്
മൊരിച്ചെടുക്കുക.
രണ്ടു സൈഡും മൊരിഞ്ഞു കിട്ടിയ കുനാഫയെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് കുറച്ച് ഷുഗർ സിറപ്പ് ചൂടോടുകൂടി തന്നെ മുകളിലായി ഒഴിച്ചു കൊടുക്കുക. ശേഷം കുറച്ചു പിസ്ത പൊടിച്ചതും മുകളിലായി ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അറബിക് കുനാഫ ഇവിടെ തയ്യാറായിട്ടുണ്ട്. സേമിയ കൊണ്ട് ചെയ്തിരിക്കുന്നത് കൊണ്ട് തന്നെ നല്ല രുചികരമാണ് ഈ കുനാഫ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
