നിങ്ങൾ ബീറ്റ്‌റൂട്ട് വൈൻ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ വൈൻ നമുക്ക് ബീറ്റ്‌റൂട്ട് കൊണ്ട് തയ്യാറാക്കാൻ കഴിയും, വെറും മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ വൈൻ പാകമായി കിട്ടുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ വൈൻ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി മൂന്നു ബീറ്ററൂട് നല്ല പോലെ കഴുകി തുടക്കുക. ശേഷം ബീറ്റ്‌റൂട്ട് സ്കിൻ റിമൂവ് ചെയ്യുക. ശേഷം ബീറ്റ്‌റൂട്ടിനെ എല്ലാം ഒരേ അളവിൽ ഗ്രേറ്റ് ചെയ്തു എടുക്കുക. എല്ലാം ഗ്രേറ്റ് ചെയ്ത ശേഷം ബീറ്ററൂട്ടിനെ ഒരു കുക്കറിലേക്ക് മാറ്റുക. ഇനി ബീറ്റ്‌റൂട്ടിലേക്ക് വെന്തു കിട്ടാൻ ആവശ്യമായ വെള്ളം കൂടി ചേർത്ത് കൊടുക്കുക.
ഒരു ഗ്ലാസ് വെള്ളമാണ് ചേർത്തിട്ടുള്ളത്. ശേഷം ഒരു നാരങ്ങയുടെ നീര് ചേർത്ത് ഇളക്കുക. ഇനി ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചതും, മൂന്നു ഏലക്കായും, ഒരു കറുകപ്പട്ടയും, ചേർത്ത് അടച്ചു വെച്ച് വേവിക്കുക. മീഡിയം ഫ്ളൈമിൽ രണ്ട് ഫിസിൽ മതിയാകും ബീറ്റ്‌റൂട്ട് വെന്തു കിട്ടാൻ. ഇനി വെന്തു വന്ന ബീറ്റ്‌റൂട്ടിനെ തണുക്കാനായി വെക്കുക. ശേഷം അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത വൈനിലേക്ക് അര കിലോ ഷുഗർ ചേർത്ത് കൊടുക്കുക.
ശേഷം ഒട്ടും വെള്ളംഈർപ്പമില്ലാത്ത ഒരു ഭരണി എടുക്കുക. എന്നിട്ട് പഞ്ചസാര ചേർത്ത് ഇളക്കി വെച്ചിട്ടുള്ള വൈൻ ഈ ഭരണിയിലേക്ക് മാറ്റുക. ശേഷം ഒന്നര ലിറ്റർ തിളപ്പിച്ചാറിയ വെള്ളം കൂടി ചേർത്ത് കൊടുക്കുക. നല്ല പോലെ തണുത്ത വെള്ളമാണ് ചേർക്കേണ്ടത്. ഇനി കാൽ ടീസ്പൂൺ ഈസ്റ്റും, ഒരു കപ്പ് ഗോതമ്പും ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ ഇളക്കി അടച്ചു വെക്കുക. ഭരണിയുടെ മുകൾ ഭാഗം ഒരു തുണികൊണ്ട് കെട്ടി വെക്കുക.
ശേഷം പിറ്റേ ദിവസം ഒന്നും കൂടി ഇളക്കി അടച്ചു വെക്കുക. ഇങ്ങനെ മൂന്നു ദിവസം തുടർച്ചയായി ഇളക്കി കൊടുക്കുക. എന്നിട്ട് നാലാം ദിവസം നല്ല പാകമായി കിട്ടുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഒരു വൈനാണ് ഇത്. വളരെ സിമ്പിളായി ആർക്കും ഈ വൈൻ തയ്യാറാക്കാൻ കഴിയും, കുട്ടികൾക്കും ഈ വൈൻ ഏറെ ഇഷ്ടമാകും. റെമിയാസ് കസിൻ വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവരും ഈ ക്രിസ്മസിന് ഈ വൈൻ തയ്യാറാക്കി നോക്കണേ.
