ഇപ്പോൾ തന്നെ ഈ കറി ഒന്ന് ട്രൈ ചെയ്യൂ. ചപ്പാത്തി കാലിയാകുന്നത് അറിയില്ല.

നിങ്ങൾ വെജ് കുറുമാ കഴിച്ചിട്ടുണ്ടോ. ചപ്പാത്തീടെ കൂടെയും അപ്പത്തിന് ഒപ്പവും ചോറിനൊപ്പവുമെല്ലാം കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഈ വെജ് കുറുമാ കറി. അപ്പോൾ ഇന്ന് നമുക്ക് ഈ കറി വളരെ ടേസ്റ്റിയായ രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കുക്കറിലേക്ക് ഒരു ഉരുളകിഴങ്ങ് അരിഞ്ഞതും, ഒരു ക്യാരറ്റ് അരിഞ്ഞതും, ഒരു കോളിഫ്ലവർ അരിഞ്ഞതും, അഞ്ചു വലിയ ബീൻസ് അരിഞ്ഞതും, കാൽ കപ്പ് ഫ്രഷ് ഗ്രീൻപീസും, ചേർത്ത് കൊടുക്കുക.

ഇനി മൂന്നു പച്ചമുളക് കീറിയതും, ആവശ്യമായ ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു കപ്പ് വെള്ളവും ചേർത്ത് ഇളക്കി അടച്ചു വെച്ച് ഒരു ഫിസിൽ വരുന്നത് വരെ പച്ചക്കറി വേവിക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് നാല് ടേബിൾ സ്പൂൺ തേങ്ങയും, അര ടീസ്പൂൺ കസ്കസ് കുതിർത്തത്, പത്തു പീസ് നട്ട്സും, കാൽ ടീസ്പൂൺ പെരിഞ്ജീരകവും ചേർത്ത് തേങ്ങാ പേസ്റ്റുപോലെ അരച്ചെടുക്കുക. ഇനി വെന്തു വന്ന വെജിറ്റബിൾസിനെ അടുപ്പിൽ നിന്നും മാറ്റുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഒരു ചെറിയ കഷ്ണം പട്ട, ഒരു പീസ് ഏലക്ക, രണ്ട ഗ്രാമ്പൂ, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചതും, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്ത് വഴറ്റുക.

ശേഷം ഒരു വലിയ സവാള സ്ലൈസായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു തക്കാളി അരിഞ്ഞതും, ചേർത്ത് നന്നായി ഇളക്കി വേവിക്കുക. ശേഷം വെന്തുടഞ്ഞു വന്ന മിക്സിലേക്ക് അര ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം കുക്കറിൽ വേവിച്ചെടുത്ത പച്ചക്കറി ചേർത്ത് ഇളക്കുക. എന്നിട്ട് നേരത്തെ അരച്ച് വെച്ചിട്ടുള്ള തേങ്ങാ ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് തേങ്ങാപാൽ ചേർത്ത് ഇളക്കുക.

ശേഷം നല്ല പോലെ തിളച്ചു വന്ന കറിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം വെന്തു കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ വെജിറ്റബിൾ കുറുമാ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് വെജ് കുറുമാ കറി തയ്യാറാക്കി നോക്കണേ. ചോറിനൊപ്പവും, ചപ്പാത്തിക്ക് ഒപ്പവും, പൂരിക്ക് ഒപ്പവുമെല്ലാം ഈ കറി കിടിലൻ കോമ്പിനേഷനാണ്.

Leave a Reply