ബെല്ലാരി ബീഫാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം. ഒരിക്കൽ രുചിയറിഞ്ഞാൽ പിന്നെ ഇങ്ങനെ തയ്യാറാക്കൂ

നിങ്ങൾ ബെല്ലാരി ബീഫ് കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ബീഫ് ഫ്രൈയാണിത്. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഈ ബീഫ് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കിലോ ബീഫ് ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് നല്ലപോലെ കഴുകി ഒരു സ്‌ട്രെയ്നറിൽ ഇട്ടു വയ്ക്കുക. ഇനി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ഒരു 3 മുഴുവൻ വെളുത്തുള്ളിയുടെ അല്ലിയും, രണ്ടു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 15 ചെറിയ ഉള്ളിയും ചേർത്ത് നല്ലപോലെ ഒന്ന് ചതച്ചെടുക്കുക.

ശേഷം കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ബീഫിനെ ഒരു മൺ ചട്ടിയിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ മുളകുപൊടിയും, രണ്ട് ടേബിൾ സ്പൂൺ മല്ലിപൊടിയും, ആവശ്യമായിട്ടുള്ള ഉപ്പും, മുക്കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചതും, കുറച്ചു കറിവേപ്പിലയും അരച്ചു വച്ചിട്ടുള്ള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം ബീഫിനെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. നല്ലപോലെ മസാല പിടിച്ചു കിട്ടിയ ബീഫിനെ ഒരു കുക്കറിലേക്ക് മാറ്റുക.

എന്നിട്ട് ഏഴ് വിസിൽ വരുന്നതുവരെ ബീഫ് നല്ലപോലെ വേവിച്ചെടുക്കുക. 7 വിസിൽ ആയപ്പോൾ ബീഫ് നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ബീഫിനെ കറിയോടു കൂടി ചേർത്ത് കൊടുക്കുക. ശേഷം ബീഫിലെ വെള്ളം മൊത്തം വറ്റിച്ച് ബീഫ് ഡ്രൈ ആക്കി എടുക്കുക.
ശേഷം ഡ്രയായി വന്ന ബീഫിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലപോലെ വരട്ടിയെടുക്കുക. എന്നിട്ട് ഒരു ബ്രൗൺ കളറായി വന്ന ബീഫിനെ പാനിൽ നിന്ന് കോരി മാറ്റുക.

ഇനി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടേബിൾ സ്പൂൺ നീളത്തിൽ അരിഞ്ഞെടുത്തിട്ടുള്ള ഇഞ്ചിയും, 10 ചെറിയ വെളുത്തുള്ളിയും, കൂടി എണ്ണയിൽ ഇട്ട് വഴറ്റി എടുക്കുക. എന്നിട്ട് അതിനൊപ്പം 10 ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത്, രണ്ട് തണ്ട് കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം വാടി വന്ന മിക്സിലേക്ക് 2 സവാള സ്ലൈസ് ആക്കിയത് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.

ശേഷം നല്ലപോലെ വാടി വന്ന സവാളയിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ പെരുംജീരകം പൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു ടീസ്പൂൺ മസാലപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം നേരത്തെ വറുത്തു വെച്ചിട്ടുള്ള കൊണ്ടാട്ടം മുളക് മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ആറ് വറ്റൽ മുളകും ചേർത്ത് നല്ലപോലെ പൊടിച്ചെടുക്കുക. ഒന്ന് പൊടിച്ചെടുത്ത മുളകിനെ വഴറ്റി എടുത്തിട്ടുള്ള മസാലയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ടും നല്ലപോലെ വഴറ്റി എടുക്കുക.

ശേഷം അതിലേക്ക് ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ബീഫ് കൂടെ ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബെല്ലാരി ബീഫ് തയ്യാറായിട്ടുണ്ട്.നല്ല ടേസ്റ്റിയായ ഒരു ബീഫ് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ,കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page