പുട്ട് പൊടി വേണ്ട, പൊടി നനക്കാതെ നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കാം

ഇന്ന് നമുക്ക് മട്ട അരി കൊണ്ട് നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കിയാലോ. നല്ല ടേസ്റ്റിയായിട്ടുള്ള ഈ പുട്ട് വീട്ടിൽ തന്നെ മട്ടയരി പൊടിച്ചിട്ടാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് മട്ട അരി നല്ലപോലെ കഴുകി എടുക്കുക. ശേഷം ആറ് മണിക്കൂറോളം അരി നല്ലപോലെ കുതിർത്തി എടുക്കുക. നല്ലപോലെ കുതിർന്നു കിട്ടിയ അരിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക.

ഒരു തുള്ളിപോലും വെള്ളം ചേർക്കാതെ വേണം മിക്സിയിൽ പൊടി ച്ചെടുക്കാൻ. ശേഷം പൊടിച്ചെടുത്ത പൊടി ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ബാക്കിയുള്ള അരിയും ഇതുപോലെതന്നെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം കൈ കൊണ്ട് ഒന്ന് അമർത്തി പിടിച്ച് നോക്കുക. അപ്പോൾ അങ്ങനെ തന്നെ പൊടിയിരിക്കുന്നു എങ്കിൽ മാവ് പാകത്തിന് നനഞ്ഞു പരുവമായി എന്നതാണ് അർത്ഥം. ഇനി മാവിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

എന്നിട്ട് കുറച്ച് തേങ്ങ ചിരകിയതും എടുക്കുക. ശേഷം ഒരു പുട്ട് കുടത്തിൽ വെള്ളം വച്ചു തിളപ്പിക്കുക. ശേഷം പുട്ട് കുറ്റിയിലേക്ക് കുറച്ച് തേങ്ങ ഇട്ട് കൊടുക്കുക. എന്നിട്ട് അതിൻറെമുകളിലേക്ക് പൊടിച്ചെടുത്തിട്ടുള്ള മട്ടയരി ചേർത്തുകൊടുക്കുക. എന്നിട്ട് സാദാരണ പുട്ടിനുള്ള മാവ് നിറക്കുന്നതുപോലെ ഈ മാവിനെയും നിറച്ച ശേഷം ആവിയിൽ വേവിച്ചെടുക്കുക. മുകളിലായി ആവി വരുമ്പോൾ 6 മിനിട്ടും കൂടി വെയിറ്റ് ചെയ്ത ശേഷം പാത്രത്തിലേക്ക് കുത്തി ഇടുക.

അപ്പോൾ വളരെ ടേസ്റ്റിയും സോഫ്റ്റുമായിട്ടുള്ള പുട്ട് തയ്യാറായിട്ടുണ്ട്. കുത്തരി കൊണ്ട് തയ്യാറാക്കിയത് കൊണ്ട് തന്നെ നല്ല ഹെൽത്തിയാണ് ഈ ബ്രേക്ക്ഫാസ്റ്റ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.

Leave a Reply