ഒരു കപ്പ് മൈദ കൊണ്ട് ഒരു മാസത്തേക്കുള്ള കറുമുറെ സ്നാക്ക്

ഇപ്പോൾ അവധിക്കാലം ആയതുകൊണ്ട് തന്നെ കുട്ടികൾക്ക് ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും. എന്നാൽ ലോക് ടൗൺ ആയതുകൊണ്ട് തന്നെ കടയിൽ പോയി എപ്പോഴും എന്തെങ്കിലും വാങ്ങുക എന്നത് അത്രക്ക് സുരക്ഷിതമല്ല. അതുകൊണ്ട് തന്നെ ഒരു മാസത്തേക്കുള്ള സ്നാക്ക് സിമ്പിളായി തയ്യാറാക്കാം. അതിനായി 2 കപ്പ് മൈദ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ റവ ചേർക്കുക.

ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം ഒരു ടീസ്പൂൺ ചെറിയ ജീരകവും, കുറെച്ചെയായി വെള്ളവും, ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ കൗണ്ടർ ടോപ്പിലിട്ട് പരത്തിയെടുക്കുക. എണ്ണ നല്ലപോലെ തടകിയ ശേഷം മാത്രം മാവിനെ പരത്തുക. ശേഷം പരത്തിയ മാവിനെ ഒരു അടപ്പിന്റെ പകുതി കൊണ്ട് മുറിക്കുക.

കാഷ്യുവിന്റെ ഷെയ്പ്പിൽ മുറിച്ചെടുത്ത ശേഷം ഒരു പാത്രത്തിൽ നിരത്തി വെക്കുക, എന്നിട്ട് ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണയൊഴിച്ചു ചൂടാക്കുക. ശേഷം നല്ലപോലെ ചൂടായി വന്ന ഓയിലിലേക്ക് ഷെയ്പ്പിൽ മുറിച്ചെടുത്ത ഓരോ സ്നാക്കും ഫ്രൈ ചെയ്തെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ചുവേണം സ്നാക്ക് ഫ്രൈ ആക്കി എടുക്കാൻ. ഒരു ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കണേ.

Leave a Reply

You cannot copy content of this page