പൂപോലെ സോഫ്റ്റായ അപ്പം ഇനി ഹെൽത്തിയായി ഉണ്ടാക്കാം.

നാം മിക്കവാറുമുള്ള ദിവസങ്ങളിൽ ഉണ്ടാക്കുന്ന ഒരു പലഹാരമാണ് അപ്പം. എന്നാൽ സോഡാപൊടിയോ ഈസ്റ്റോ കപ്പി കാച്ചിയതോ ചേർത്തിട്ടായിരിക്കും ഇപ്പോഴും അപ്പം തയ്യാറാക്കുന്നത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് ഇതൊന്നു മില്ലാതെ ഒരു സോഫ്റ്റ് അപ്പം ഉണ്ടാക്കിയാലോ. ആദ്യം ഒന്നര കപ്പ് കുതിർത്ത പച്ചരിയും കാൽ കപ്പ് ചിരകിയ തേങ്ങയും അര കപ്പ് വേവിച്ച ചോറുമാണ് വേണ്ടത്. ആദ്യം പച്ചരി മാത്രം ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക.

ഇനി ഒരു മുക്കാൽ ഭാഗത്തോളം അരച്ചെടുത്ത അരിയിലേക്ക് ചോറും തേങ്ങയും കുറെച്ചെയായി ചേർത്ത് അരച്ചെടുക്കുക. ഇനി എല്ലാ മാവും അരച്ചടുത്ത ശേഷം എല്ലാം കൂടി നല്ല പോലെ മികസാക്കി എടുക്കുക. വെള്ളം വളരെ കുറച്ചു മാത്രമേ ചേർക്കാൻ പാടുള്ളൂ. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഇനി തലേദിവസം എടുത്തു വെച്ച കാൽ കപ്പ് തേങ്ങാ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് പുളിപ്പിച്ചെടുത്ത വെള്ളം കൂടി ഈ ബാറ്ററിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി എല്ലാം കൂടി നന്നായിട്ട് മിക്‌സാക്കിയ ശേഷം ഒരു എട്ട് മണിക്കൂറോളം മാവ് റെസ്റ്റ് ചെയ്യാനായി വെക്കുക. എട്ട് മണിക്കൂറായപ്പോൾ മാവ് നല്ല പോലെ പുളിച്ചു വന്നിട്ടുണ്ട്. ഇനി ഇളക്കി മിക്‌സാക്കിയ ശേഷം അപ്പച്ചട്ടി നല്ല പോലെ ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ച് ചുട്ടെടുക്കാം.

അപ്പോൾ ഇത്രേയുള്ളൂ വളരെ സോഫ്റ്റായ സോഡയും ഈസ്റ്റും ചേർക്കാതെ റെഡിയാക്കിയ അപ്പം നല്ല ടേസ്റ്റുമാണ് കഴിക്കാൻ. ഇനി മുതൽ അപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ. വളരെ സോഫ്‌റ്റും ടേസ്റ്റിയുമായ അപ്പം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നിവ്യാസ് കിച്ചൺ വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page