നിങ്ങൾ ആലൂ പെറോട്ട കഴിച്ചിട്ടുണ്ടോ. ഒരു നോർത്ത് ഇന്ത്യൻ ഡിഷാണ് ഇത്. കറികളൊന്നും വേണ്ടാതെ കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പി കൂടിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പമാവ് എടുക്കുക. ശേഷം മാവിലേക്ക് രണ്ട് ടീസ്പൂൺ സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ഇനി സാദാരണ വെള്ളത്തിലേക്ക് ഉപ്പ് ചേർത്ത് ഇളക്കിയ ശേഷം കുറെച്ചെയായി മാവിലേക്ക് ചേർത്ത് കുഴച്ചെടുക്കുക. സാദാരണ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ മാവിനെ കുഴച്ചെടുക്കുക.
പത്തു മിനിറ്റോളംസോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു ഓയിൽ മുകളിലായി തടകിയ ശേഷം അടച്ചു അര മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു മൂന്ന് ഉരുളകിഴങ്ങ് ആവിയിൽ വേവിച്ചെടുക്കുക. ശേഷം വേവിച്ചെടുത്ത പൊട്ടറ്റോയെ കൈ വെച്ച് നന്നായി ഉടച്ചെടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ ചില്ലി ഫ്ലെക്‌സും, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ചാറ്റ് മസാലയും, കാൽ ടീസ്പൂൺ ഡ്രൈ മംഗോ പൌഡർ, ഒരു ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, കുറച്ചു പച്ചമുളക് അരിഞ്ഞതും, കുറച്ചു മല്ലിയില അരിഞ്ഞതും, ചേർത്ത് നന്നായി കൈ കൊണ്ട് മിക്‌സാക്കുക.
ഇനി കുഴച്ചെടുത്ത ഫില്ലിങ്ങിനെ ഏത് അളവിലാണോ ആലൂ പെറോട്ടക്ക് മാവ് എടുക്കുന്നത് ആ അളവിൽ വേണം ഫില്ലിങ്ങും എടുക്കാൻ. ശേഷം നേരത്തെ കുഴച്ചു വെച്ച മാവിനെ ഒന്നും കൂടി സോഫ്റ്റായി കുഴച്ച ശേഷം ഫില്ലിംഗ് ഏത് അളവിലാണോ എടുത്തത് ആ അളവിൽ തന്നെ മാവും ഉരുട്ടി എടുക്കുക. ഇനി ഉരുട്ടി എടുത്ത മാവിനെ ഗോതമ്പ് പൊടിയിൽ കോട്ടാക്കി എടുക്കുക. ശേഷം ഒരു ചപ്പാത്തി പലകയിൽ കുറച്ചു പൊടി വിതറിയ ശേഷം പൂരിയുടെ അളവിൽ പരത്തുക.
ശേഷം പരത്തിയെടുത്ത മാവിന്റെ ഉള്ളിൽ പൊട്ടറ്റോ ഫില്ലിംഗ് വെച്ച് വീണ്ടും റോളാക്കി എടുക്കുക. എന്നിട്ട് വീണ്ടും ഇത് പരത്തുക. ശേഷം ഒരുപാട് കനം കുറച്ചു ആലൂ പെറോട്ട പരത്താൻ പാടില്ല. ശേഷം എല്ലാം നല്ല രീതിയിൽ പരത്തിയ ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടീസ്പൂൺ ബട്ടർ തേച്ചു കൊടുക്കുക. എന്നിട്ട് ആലൂ പെറോട്ട ചുട്ടെടുക്കുക. ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. ശേഷം എല്ലാം നല്ല പോലെ മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ആലൂ പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഇടക്കൊക്കെ ഈ രീതിയിൽ പലഹാരം തയ്യാറാക്കി നോക്കണേ.
