നുറുക്ക് ഗോതമ്പ് കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ അപ്പം.

പല തരത്തിലുള്ള പലഹാരങ്ങൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും അല്ലെ. എന്നാൽ നുറുക്ക് ഗോതമ്പ് കൊണ്ട് ഒരു അപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ. അതെ വളരെ ടേസ്റ്റിയായ സോഫ്റ്റായ അപ്പം നമുക്ക് നുറുക്ക് ഗോതമ്പ് വെച്ച് തയ്യാറാക്കാൻ കഴിയും. അപ്പോൾ നോക്കാം ഈ ടേസ്റ്റിയായ അപ്പം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒന്നര കപ്പ് നുറുക്ക് ഗോതമ്പാണ് എടുത്തിട്ടുള്ളത്. അതിലേക്ക് കുറച്ചു വെള്ളവും ചേർത്ത് നന്നായിട്ട് കഴുകി എടുക്കുക.

ഇനി കഴുകിയെടുത്ത ഗോതമ്പിനെ അര മണിക്കൂറോളം വള്ളത്തിലിട്ട് കുതിർത്താനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ ഗോതമ്പിനെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. ഇനി മുക്കാൽ കപ്പ് തേങ്ങയും,അര കപ്പ് ചോറും അര ടീസ്പൂൺ ഈസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. ഇനി അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റാം.

ശേഷം ആറ് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി നല്ല പോലെ പരുവമായി വന്ന മാവിനെ ഒരു കലക്കിയ ശേഷം ആവശ്യത്തിന് ഉപ്പും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായിട്ട് ഇളക്കി മിക്‌സാക്കുക. ഇനി ഒരു പാൻ ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. ശേഷം പാനിൽ കുറച്ചു എണ്ണ തടകിയ ശേഷം ഓരോ തവി മാവ് വീതം പാനിൽ ഒഴിച്ച് കൊടുക്കുക.

ഇനി അടച്ചു വെച്ച് ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നുറുക്ക് ഗോതമ്പ് വെച്ച് തയാറാക്കിയ അപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. സാദാരണ അപ്പം ഉണ്ടാക്കുന്നത് പോലെ തന്നെയാണ് ഈ അപ്പവും റെഡിയാക്കുന്നത്. അനുസ് കിച്ചൺ റെസിപ്പീസ് ഇൻ മലയാളം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page