ഇത്രയും രുചിയിലൊരു ഡ്രിങ്ക് ആരും ഇതുവരെ കഴിച്ചു കാണില്ല

ഇന്ന് നമുക്ക് നേന്ത്രപഴവും, പാലും കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഡ്രിങ്ക് പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ ടേസ്റ്റിയാ യിട്ടുള്ളതുമായ ഒരു ഡ്രിങ്കാണ് ഇത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ചവ്വരി കഴുകി വൃത്തിയാക്കി പത്തു മിനിട്ടോളം വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ഇനി ഒരു നേന്ത്രപ്പഴം ചെറിയ പീസുകളായി മുറിച്ചെടുക്കുക.

ഇനി ഒരു സോസ് പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് മുക്കാൽ ടേബിൾസ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ശേഷം നെയിലേക്ക് കുറച്ചു കാഷ്യൂ ചേർത്ത് വറുത്ത് കോരിയെടുക്കുക. എന്നിട്ട് അതിനൊപ്പം മുറിച്ചു വെച്ചിട്ടുള്ള നേന്ത്രപ്പഴവും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ഒരു മിനിറ്റോളം നെയിൽ വഴറ്റിയെടുത്ത പഴത്തിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്തിളക്കുക.

ശേഷം പഴത്തിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കിയ ശേഷം നല്ലപോലെ വഴറ്റിയെടുത്ത പഴം പാനിൽ നിന്നും കോരി എടുക്കുക. ശേഷം കുതിർന്നു കിട്ടിയ ചവ്വരിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം പാകത്തിലുള്ള വെള്ളം ചേർത്ത് ചവ്വരി വേവിച്ചെടുക്കുക. ഒരു ഗ്ലാസ് പോലെയായി വന്ന ചൗവ്വരിയെ അരിച്ചെടുക്കുക. ശേഷം ചവ്വരിയിലേക്ക് കുറച്ചു തണുത്ത വെള്ളവും ചേർത്ത് അതിന്റെ പശ കളഞ്ഞെടുക്കുക. നല്ല പോലെ കഴുകിയെടുത്ത ചവ്വരിയെ ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇനിയൊരു പാത്രത്തിലേക്ക് ഒരു കപ്പ് ഫുൾ ഫാറ്റ് മിൽക്ക് എടുക്കുക. ശേഷം പാലിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ഇനി അതിനൊപ്പം രണ്ടു നുള്ള് മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. ശേഷം പാല് നല്ലപോലെ തിളച്ചു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർത്തിളക്കുക. ഇനി കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ചവ്വരിയെ പാലിലേക്ക് ചേർത്തിളക്കുക. എന്നിട്ട് നേരത്തെ വഴറ്റിവെച്ച പഴം കൂടി ചേർത്ത് ഇളക്കുക.

ഇനി എല്ലാം കൂടി നല്ലപോലെ മിക്‌സാക്കിയ ശേഷം നല്ലപോലെ തണുപ്പിച്ചതിനുശേഷം സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നേന്ത്ര പഴവും, പാലും, ചൊവ്വരിയും, കൊണ്ട് തയ്യാറാക്കിയ ടേസ്റ്റിയായിട്ടുള്ള ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ഡ്രിങ്കാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page