നമ്മൾ എളുപ്പത്തിൽ തയ്യാറാക്കുന്ന ബ്രേക്ഫാസ്റ്റിന്റെ കൂട്ടത്തിൽ പെടുന്നതാണ് ബ്രെഡ്. ബ്രെഡ് വെച്ചിട്ട് പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. അപ്പോൾ ഇന്ന് പരിചയപ്പെടുത്തുന്നത് ബ്രെഡ് വെച്ചിട്ട് ചെയ്തെടുക്കാൻ പറ്റിയ ഒരു അടിപൊളി ബ്രെഡ് മസാലയാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ ബ്രെഡ് മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഏത് ബ്രെഡ് വേണമെങ്കിലും ഈ ബ്രെഡ് മസാല തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. ഒരു അഞ്ചു പീസ് ബ്രെഡ് പീസാണ് ഈ ബ്രെഡ് മസാല ചെയ്തെടുക്കാൻ വേണ്ടി എടുത്തിട്ടുള്ളത്.
ആദ്യം ഓരോ ബ്രെഡും ടോസ്റ്റാക്കി എടുക്കുക. ഇനി ടോസ്റ്റാക്കി എടുത്ത ബ്രെഡിനെ ചെറിയ ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക. ശേഷം മസാല തയ്യാറാക്കാൻ വേണ്ടീട്ടുള്ള ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി പാനിലേക്ക് രണ്ടു ടേബിൾ സ്പൂണോളം ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഒരു നുള്ള് കടുക് ചേർത്ത് കൊടുക്കുക. ഇനി ഒരു നുള്ള് ഉഴുന്ന് പരിപ്പും കൂടി എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു സവാള വളരെ നൈസായിട്ട് അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. ശേഷം രണ്ടു പച്ചമുളകും, ഇഞ്ചി ഒരു ടീസ്പൂൺ, വെളുത്തുള്ളി അര ടീസ്പൂൺ,ഇനി കുറച്ചു കറിവേപ്പില, ആവശ്യത്തിന് ഉപ്പും. ഇത്രയും കൂടി ഒന്ന് വഴറ്റി എടുക്കുക.
ഇനി വാടി വന്ന മിക്സിലേക്ക് രണ്ടു നുള്ള് മഞ്ഞൾപൊടി, അര ടീസ്പൂൺ കാശ്മീരി മുളക്പൊടി, ഇനി നല്ല പോലെ ഒന്ന് വഴറ്റിയ ശേഷം കാൽ ടീസ്പൂൺ ഗരം മസാല, ഒരു നുള്ള് കായപ്പൊടി, ഇനി നല്ല പോലെ ഒന്ന് വഴറ്റിയെടുത്ത മിക്സിലേക്ക് ഒരു തക്കാളി കുഞ്ഞായി അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക. ഇനി അടച്ചു വെച്ച് തക്കാളി നല്ല പോലെ വേവിച്ചെടുത്ത ശേഷം അര ഗ്ലാസ് ചൂടുവെള്ളം ചേർത്ത് നല്ല പോലെ ഇളക്കി മിക്‌സാക്കുക. ഇനി ഒരു ടേബിൾ സ്പൂണോളം ടൊമാറ്റോ കെച്ചപ്പ് കൂടി ഈ മസാലയിലേക്ക് ചേർത്ത് കൊടുക്കുക. ഇത്രയും കൂടി നല്ല പോലെ ഇളക്കി യോജിപ്പിച്ച ശേഷം നേരത്തെ മുറിച്ചു വെച്ച ബ്രെഡ് പീസസ് ഇട്ടു നല്ല പോലെ മിക്‌സാക്കി എടുക്കുക.
ഇനി ഈ മസാല ബ്രെഡുമായി നല്ല പോലെ മിക്‌സാക്കി എടുത്ത ശേഷം ഒരു ടീസ്പൂൺ നല്ലെണ്ണയും കുറച്ചു ചെറുതായി അരിഞ്ഞെടുത്ത മല്ലിയിലയും കൂടി സ്പ്രെടാക്കി മുകളിലായി ഇട്ടു കൊടുക്കുക. അപ്പോൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ ബ്രെഡ് മസാല എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
