നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് ഗോതമ്പ് മാവ്. എന്നാൽ ഇന്ന് നമുക്ക് ഗോതമ്പ് മാവ് കൊണ്ട് കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ. അതിനായി ഒരു കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാവിലേക്ക് അര കപ്പ് മൈദ ചേർക്കുക. ഇനി മാവിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ ഇൻസ്റ്റന്റ്റ് ഈസ്റ്റും, ഇനി ആവശ്യത്തിനുള്ള ഉപ്പും, ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് ഇളക്കുക. ശേഷം ചെറിയ ചൂടുള്ള പാൽ കുറെച്ചെയായി ചേർത്ത് മാവ് കുഴച്ചെടുക്കുക.
മാവിനെ വേണമെങ്കിൽ ചൂടുവെള്ളം ചേർത്തും കുഴച്ചെടുക്കാവുന്നതാണ്. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി നൂറ്റി അൻപത് ഗ്രാം ബോൺലെസ്സ് ചിക്കൻ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക. ശേഷം വെന്തു വന്ന ചിക്കൻ ചെറിയ പീസുകളായി മുറിക്കുക. ഇനി ചിക്കനിലേക്ക് ഒരു സവാള കുരുമുളക്പൊടിയും, ഉപ്പും ചേർത്ത് വഴറ്റിയ ശേഷം ചിക്കനിലേക്ക് ചേർക്കുക. ഇനി ഈ മിക്സിലേക്ക് കുറച്ചു മല്ലിയില അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ മയോണൈസും, ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പും ചേർത്ത് ഇളക്കുക.
ഇനി റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന മാവ് നല്ല സോഫ്റ്റായി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. ശേഷം ഉരുട്ടി എടുത്ത മാവിനെ കൈ കൊണ്ട് ഒന്ന് പരത്തിയ ശേഷം ഉള്ളിലായി ഒരു സ്പൂൺ ഫില്ലിംഗ് വെക്കുക. എന്നിട്ട് ബോളിനെ ഒന്ന് കവർ ചെയ്തു എടുക്കുക. ശേഷം ഒന്നും കൂടി ബോളാക്കി ഉരുട്ടി എടുക്കുക. ശേഷം വീണ്ടും കയ്യിൽ വെച്ച് പരത്തുക. ശേഷം മുകളിലായി കുറച്ചു കറുത്ത എള്ളും, ഓരോ പീസ് മല്ലിയിലയും വെച്ച് ഒന്ന് പ്രസ്സാക്കുക.
ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിൽ ഓരോന്നായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് മാവ് കൊണ്ടുള്ള കിടിലൻ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഈ സ്നാക്ക് തയ്യാറാക്കി നോക്കണേ. ഒരുവട്ടം ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കിയാൽ പിന്നെ എന്നും കഴിക്കാൻ തോന്നും.
