നമ്മുടെ കേരളത്തിന്റെ കാലാവസ്ഥയിൽ നല്ലപോലെ ഉണ്ടാകുന്ന ഒരു ഫ്രൂട്ടിനമാണ് മുന്തിരി. എന്നാൽ നമ്മൾ കണ്ടിട്ടുള്ളത് മുന്തിരി തറയിൽ നട്ട് വളർത്തി എടുക്കുന്നതായിരിക്കും. എന്നാൽ സ്ഥലം കുറവുള്ളവർക്കും മുന്തിരി കൃഷി ചെയ്യാം. അതിനായി ചട്ടിയിൽ മുന്തിരി തൈ നടുന്നത് എങ്ങനെ എന്നും, മുന്തിരി അതിൽ കായ്പ്പിച്ചെടുക്കുന്നത് എങ്ങനെ എന്നും നമുക്ക് നോക്കാം. മുന്തിരി നടുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നല്ല തൈ തിരഞ്ഞെടുക്കുക എന്നത്.
ശേഷം മുന്തിരി നടാനായി എടുക്കേണ്ട ചട്ടി നല്ല വലിപ്പമുള്ളതും, കട്ടിയുള്ളതും എടുക്കുവാൻ ശ്രദ്ധിക്കുക. ശേഷം ഇത് നടാനായി എടുക്കുന്ന മണ്ണിലേക്ക് കുറച്ചു ആട്ടിൻ കാഷ്ഠമോ അല്ലെങ്കിൽ കുറച്ചു ചാണകപ്പൊടിയോ എടുക്കുക. എന്നിട്ട് അതിനൊപ്പം തന്നെ കുറച്ചു ചകിരി ചോറും, എല്ലുപൊടിയും, കുറച്ചു ജൈവ വളവും മിക്‌സാക്കി എടുക്കുക. ശേഷം നടാനായി എടുത്ത ചട്ടിയിലേക്ക് അടിയിലായി ഒരു ലെയർ ചകിരി നിരത്തി വെക്കുക.
ശേഷം വളം മിക്‌സാക്കി വെച്ചിട്ടുള്ള മണ്ണിനെ ചട്ടിയിലേക്ക് നിറക്കുക. എന്നിട്ട് നടുവിലായി ഒരു കുഴിപോലെ ആക്കുക. എന്നിട്ട് മുന്തിരി തയ് കവർ കീറി മണ്ണോട് കൂടി തന്നെ കുഴിയിലേക്ക് ഇറക്കി വെച്ച് മണ്ണിടുക. ശേഷം കുറച്ചു വെള്ളവും മുന്തിരിയിലേക്ക് തളിച്ച് കൊടുക്കുക. എന്നിട്ട് നല്ല വെയിലുള്ള സ്ഥലത്തേക്ക് വെച്ച് മുന്തിരി വളർത്തി എടുക്കുക. കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഈസിയായി മുന്തിരി നട്ട് വളർത്തി എടുക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
https://youtu.be/KB_ZYyTmakE