ഗോതമ്പ് മാവ് കൊണ്ട് ഇങ്ങനേയും ബ്രേക്ഫാസ്റ്റോ ? ഇത്രയും നാൾ ഇത് അറിയാതെ പോയല്ലോ.

ഗോതമ്പ് പൊടി കൊണ്ട് എന്നും ചപ്പാത്തിയും പൂരിയുമെല്ലാം കഴിച്ചു മടുത്തെങ്കിൽ ഇതാ ഒരു കിടിലൻ ഐറ്റം. വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഈ ബ്രേക്ഫാസ്റ്റ് കറി ഇല്ലാതെ കഴിക്കാനും വളരെ സ്വാദാണ്. അപ്പോൾ നമുക്ക് ഈ കിടിലൻ സ്നാക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ഗോതമ്പ് മാവ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം മാവിനൊപ്പം ഒരു മുട്ടയും, ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക.

ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കളറിന് വേണ്ടി ഒരു നുള്ള് മഞ്ഞൾപൊടിയും, ഒരു നുള്ള് മസാലപ്പൊടി, ഇനി ഒരു സവാള പൊടിയായി അരിഞ്ഞ ശേഷം അതും മാവിലേക്ക് ചേർത്തിളക്കുക. ഇനി ഒരു പച്ചമുളക് അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞതും, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി പാലപ്പം ഉണ്ടാക്കുമ്പോൾ എത്ര ലൂസാണോ വേണ്ടത് അത്രയും ലൂസാണ് ഈ ബാറ്ററിനും വേണ്ടത്. ശേഷം എല്ലാം നല്ല പോലെ ഇളക്കി മിക്‌സാക്കുക.

ഇനി ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് നെയ്യ് തടവുക. എന്നിട്ട് ഓരോ തവി വീതം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ഒന്ന് റൗണ്ട് ഷെയ്പ്പിൽ പരത്തുക. എന്നിട്ട് ദോശയുടെ മുകളിലേക്ക് കുറച്ചു നെയ്യോ ഓയിലോ ഒന്ന് സ്പ്രെഡ്ടാക്കി കൊടുക്കുക. അതിനു ശേഷം തിരിച്ചും മറിച്ചുമിട്ട് ദോശ മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് മാവ് കൊണ്ടുള്ള ദോശ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ദോശ ഉണ്ടാക്കി നോക്കണേ. എന്നും ഒരേ ബ്രേക്ഫാസ്റ്റുകൾ കഴിക്കുന്നതിനേക്കാൾ ഏറെ രുചിയാണ് ഇത്.

Leave a Reply

You cannot copy content of this page