നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് ബ്രോസ്റ്റഡ് ചിക്കൻ. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ ബ്രോസ്റ്റഡ് ചിക്കൻ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി വേണ്ട ചേരുവകൾ എന്തെല്ലാം എന്ന് നോക്കാം.
ചിക്കൻ 1 kg
1 ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ്
ഒരു ടേബിൾ സ്പൂൺ ഇഞ്ചി നീര്
അര ടേബിൾ സ്പൂൺ കുരുമുളക്പൊടി,
അര ടേബിൾ സ്പൂൺ വിനെഗർ
അര ടീസ്പൂൺ സോയ സോസ്
ആവശ്യത്തിന് ഉപ്പ്.
കാൽ കപ്പ് പാൽ
ഒരു മുട്ട
കാൽ കപ്പ് മൈദ
മൂന്നു ടേബിൾ സ്പൂൺ കോൺഫ്ലോർ
അര കപ്പ് ഓട്സ്
ഓയിൽ
ആദ്യം ചിക്കൻ നല്ല പോലെ കഴുകി വൃത്തിയാക്കുക. ശേഷം ചിക്കനിൽ നിന്നും വെള്ളം പോകാനായി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെക്കുക. ശേഷം ചിക്കനിലേക്ക് വെളുത്തുള്ളി പേസ്റ്റും, ഇഞ്ച് നീരും, സോയ സോസും, കുരുമുളക്പൊടി, വിനെഗർ, ഉപ്പ്, ഇതെല്ലാം ചേർത്ത് കൈ കൊണ്ട് കുഴച്ച ശേഷം മുപ്പത് മിനിറ്റോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം മറ്റൊരു പാത്രത്തിൽ മൈദയും കോൺ ഫ്ലോറും കൂടി കൈ കൊണ്ട് മിക്‌സാക്കുക. എന്നിട്ട് നേരത്തെ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ ഓരോന്നായി ഈ പൊടിയിൽ കോട്ടാക്കി എടുക്കുക.
എല്ലാ ചിക്കൻ പീസും ഇത്പോലെ കോട്ടാക്കിയ ശേഷം ഒരു ബൗളിൽ പാലും മുട്ടയും മിക്‌സാക്കുക. ഇനി ഓട്സ് മിക്സിയിലിട്ട് ഒന്ന് ക്രഷ് ആക്കി എടുക്കുക. ശേഷം നേരത്തെ കോട്ടാക്കി വെച്ച ചിക്കൻ പീസെസ് ഓരോന്നായി പാലിന്റെയും മുട്ടയുടെയും മിക്സിൽ ഡിപ്പാക്കി ഓട്സിൽ പൊതിഞ്ഞെടുക്കുക. എല്ലാം ഇതുപോലെ ചെയ്ത ശേഷം ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ ചൂടായി വരുമ്പോൾ ചിക്കൻ ചേർത്ത് ഫ്രൈ ആക്കി എടുക്കുക.
മീഡിയം ടു ലോ ഫ്ളൈമിലിട്ടു വേണം ചിക്കൻ ഫ്രൈ ആക്കി എടുക്കുവാൻ. ഇനി രണ്ട് മിനിറ്റാകുമ്പോൾ ചിക്കൻ തിരിച്ചിട്ട് കൊടുക്കുക. ശേഷം വീണ്ടും കുക്കർ അടച്ചു വെച്ച് ചിക്കൻ വേവിക്കുക. ഇനി ഒരു ഫിസിൽ വന്നാൽ കുക്കർ ഓഫ് ചെയ്യാം. ശേഷം ആവി നല്ല പോലെ പോയാൽ കുക്കർ തുറക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രോസ്റ്റഡ് ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ബ്രോസ്റ്റഡ് ചിക്കൻ തയ്യാറാക്കി നോക്കണേ.
