ഇടക്കെങ്കിലും മധുരം കഴിക്കാൻ കൊതിയുള്ളവരാണ് നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന പാലും തേങ്ങയും കൊണ്ട് ഒരു അടിപൊളി മധുരം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് അര ലിറ്റർ പാൽ ഒഴിക്കുക. പാൽ ചൂടായി വന്നാൽ ഒരു നാരങ്ങയുടെ നീര് പാലിലേക്ക് ചേർത്തിളക്കുക. എന്നിട്ട് പാലിനെ ഹൈ ഫ്ളൈമിൽ വെച്ച് പാലും വെള്ളവും വറ്റി വരുന്ന പരുവം വരെ ഇളക്കുക.
എന്നിട്ട് അതിലേക്ക് അര കപ്പ് പാൽപ്പൊടി ചേർത്തിളക്കുക. ശേഷം അതിനൊപ്പം അര കപ്പ് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, അര കപ്പ് ഡെസിക്കേറ്റഡ് കോക്കനാട്ടും ചേർത്തിളക്കുക. എന്നിട്ട് ഇതെല്ലാം കൂടി ഇളക്കി പാനിൽ നിന്നും വിട്ടു വരുന്ന പരുവമായാൽ ഫ്ളയിം ഓഫ് ചെയ്തു ഈ മിക്സിനെ വേറൊരു പാത്രത്തിലേക്ക് മാറ്റുക.
ഇനി ഈ മിക്സ് ചൂടാറി വന്നാൽ കൈ കൊണ്ട് ലഡുവിന്റെ ഷെയ്പ്പിൽ കുഴച്ചെടുക്കുക. എല്ലാ മിക്സിനെയും ലഡ്ഡുവിന്റെ ഷെയ്പ്പിലാക്കിയ ശേഷം ഒരു പാത്രത്തിൽ ഡെസിക്കേറ്റഡ് കോക്കനട്ട് എടുക്കുക. എന്നിട്ട് ഷെയ്‌പ്പാക്കി എടുത്ത ഓരോ ലഡ്ഡുവും ഈ തേങ്ങയിൽ കോട്ടാക്കി എടുക്കുക. എന്നിട്ട് മുകളിലായി ഒരു കിസ്മിസും വെച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ കൊണ്ടുള്ള ലഡ്ഡു തയ്യാറായിട്ടുണ്ട്.
നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ലഡ്ഡുവാണിത്. നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ചേരുവകൾ കൊണ്ടാണ് ഈ സ്വീറ്റ് തയ്യാറാക്കി ഇരിക്കുന്നത്. എല്ലാവരും ഈ രീതിയിൽ ലഡ്ഡു തയ്യാറാക്കി നോക്കണേ. വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ സിമ്പിളായി അവർക്ക് ചെയ്തു കൊടുക്കാൻ പറ്റിയ ഒരു സ്വീറ്റാണ്. കുട്ടികൾക്കും ഒരുപാട് ഇഷ്ടമാകും. പാലൊക്കെ കുടിക്കാത്ത കുട്ടികളാണ് എങ്കിൽ ഈ രീതിയിൽ ലഡ്ഡു തയ്യാറാക്കി കൊടുക്കൂ.
