എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഗോതമ്പ് പുട്ട്. എന്നാൽ ഗോതമ്പ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. പാകത്തിന് വെള്ളം ആയില്ലെങ്കിൽ പുട്ട് ശെരിയായി കിട്ടില്ല. പുട്ട് സോഫ്റ്റാകുകയുമില്ല. എന്നാൽ ഇന്ന് നമുക്ക് ഗോതമ്പ് മാവ് കൊണ്ട് ഈസിയായി നല്ല സോഫ്റ്റ് പുട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ് ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിനെ ഒരു ചട്ടിയിലിട്ടു ഒന്ന് വറുത്തെടുക്കുക. ലോ ഫ്ളൈമിലിട്ടു വേണം പൊടി വറുത്തെടുക്കാൻ. ശേഷം വറുത്തെടുത്ത പൊടിയെ ഒരു പരന്ന പാത്രത്തിലിട്ട് തണുപ്പിക്കുക.
ശേഷം നന്നായി തണുത്തു വന്ന പൊടിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനി പൊടി എടുത്ത അതേ ഗ്ലാസിൽ മുക്കാൽ ഗ്ലാസ് ഐസ് എടുക്കുക. ശേഷം അതും കൂടി മാവിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും, ചേർത്ത് പൊടി ഒന്ന് അടിച്ചെടുക്കുക. ശേഷം പൊടി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം നല്ല സോഫ്റ്റായി വന്ന പൊടി കൈ കൊണ്ട് ഒന്ന് ഉടച്ചെടുക്കുക. ശേഷം പൊടിയായി കിട്ടിയ മാവിനെ ഒരു പുട്ട് കുറ്റിയിലേക്ക് ഇട്ടു കൊടുക്കുക.
ഇനി ഒരു കുറ്റിയിലേക്ക് ആദ്യം ഒരു ലെയർ തേങ്ങാ പിന്നീട് ഒരു ലെയർ മാവ് പിന്നീട് വീണ്ടും തേങ്ങാ അങ്ങനെ ലെയറുകൾ പോലെ വേണം മാവിനെ കുറ്റിയിലേക്ക് നിറയ്ക്കുവാൻ. ശേഷം എല്ലാം പാകത്തിന് ആക്കിയ ശേഷം പുട്ട് കുടത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിന്റെ മുകളിലേക്ക് മാവ് നിറച്ച കുറ്റി വെച്ച് ആവിയിൽ പുട്ട് വേവിക്കുക. അപ്പോൾ വളരെ സോഫ്റ്റായ പുട്ട് ഇങ്ങനെ ഉണ്ടാക്കിയാൽ കിട്ടുന്നതാണ്. എല്ലാവരും ഇങ്ങനെ ഒന്ന് പുട്ട് തയ്യാറാക്കി നോക്കണേ. വളരെ സിമ്പിളാണ് ഈ രീതിയിൽ പുട്ട് ഉണ്ടാക്കിയാൽ. പിന്നെ എല്ലാവരും ഈസിയായി ഗോതമ്പ് പുട്ട് തയ്യാറാക്കും.
