കറികളിൽ ഉപ്പ് കൂടിപ്പോയോ. എങ്കിൽ ഉപ്പ് പാകത്തിനാക്കാനുള്ള സൂത്രമിതാ

പല തരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുള്ളവരാണ് നമ്മൾ. എന്നാൽ ചില സമയങ്ങളിൽ കറികൾക്ക് ഉപ്പും, എരിവും, പുളിയുമൊക്കെ കൂടി പോകാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് കറികൾക്ക് ഉപ്പ് കൂടിയാൽ ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ സൂത്രം പരിചയപ്പെട്ടാലോ. ഏത് കറിയാണെങ്കിലും ഉപ്പ് കൂടുകയാണെങ്കിൽ കുറച്ചു തേങ്ങാപ്പാൽ ചേർത്ത് ഉപ്പ് പാകത്തിനാക്കാവുന്നതാണ്. ഇനി തേങ്ങാപ്പാൽ ഇല്ല എന്നുണ്ടെങ്കിൽ ഒരു പൊട്ടറ്റോ ചെറുതായി മുറിച്ച ശേഷം അതും കറിയിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

ഇനി കുറച്ചു തക്കാളി മുറിച്ചു ചേർത്താലും കറികളിൽ ഉപ്പ് നമുക്ക് ക്രമീകരിക്കാവുന്നതാണ്. ഇനി പുളി കുറഞ്ഞ തൈര് ഉണ്ടെങ്കിൽ അതും കറികളിൽ ചേർത്ത് കറികളിൽ ഉപ്പിനെ പാകപ്പെടുത്താവുന്നതാണ്. ഇനി ഒരു സവാള വട്ടത്തിൽ മുറിച്ചതോ അല്ലെങ്കിൽ വെന്തു കിട്ടിയ ചോറിനെ ഒരു കിഴിയിൽ കെട്ടിയ ശേഷം അതും കറികളിൽ കുറച്ചു നേരം ഇട്ട് വെക്കുകയാണെങ്കിൽ കറികളിൽ അധികമായുള്ള ഉപ്പിനെ ചോറ് വലിച്ചെടുക്കുന്നതായിരിക്കും.

ഇനി കറികളിൽ ഉപ്പ് കൂടുകയാണെങ്കിൽ ടെൻഷൻ ആകുകയേ വേണ്ട. ഇതുപോലുള്ള പൊടിക്കൈകൾ ചേർത്ത് കറികളിലെ ഉപ്പിനെ നമുക്ക് ഈസിയായി പാകപ്പെടുത്താൻ കഴിയും. ഏത് തരത്തിലുള്ള കറികളാണെങ്കിലും ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ കൂടുതലായുള്ള ഉപ്പിനെ ഈ സാധനങ്ങൾ പിടിച്ചെടുക്കുന്നതായിരിക്കും. ശേഷം കറിയിൽ നിന്നും ചേർത്തിട്ടുള്ള സാധനങ്ങൾ എടുത്തുമാറ്റുക. ഇനിയും കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടു മനസിലാക്കാവുന്നതാണ്.

Leave a Reply