മനം കവരുന്ന രുചിയിൽ കരിമീൻ കറി.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള മത്സ്യങ്ങളിൽ ഒന്നാണ് കരിമീൻ. വളരെ ടേസ്റ്റിയായ ഈ മീൻ കറി വെച്ചാൽ പിന്നെ ടെസ്റ്റോ പറയേം വേണ്ട. അപ്പോൾ ഇന്ന് നമുക്ക് നല്ലൊരു കരിമീൻ കറി വെച്ചാലോ. വളരെ ടേസ്റ്റിയായ ഈ മീൻ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.

ഇനി ചൂടായി വന്ന എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവയും, അര ടീസ്പൂൺ ഇഞ്ചിയും, മൂന്നോ നാലോ അല്ലി വെളുത്തുള്ളി, രണ്ടോ മൂന്നോ പച്ചമുളകും, കുറച്ചു കറിവേപ്പിലയും, ഒരു കപ്പ് ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നേകാൽ ടീസ്പൂൺ മുളക്പൊടി, ഒന്നേകാൽ ടീസ്പൂൺ അളവിൽ മല്ലിപൊടി, കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും, കുറച്ചു വെള്ളവും ചേർത്ത് നന്നായി പേസ്റ്റാക്കി എടുക്കുക.

ഇനി വാടി വന്ന ഉള്ളിയിലേക്ക് ഈ പേസ്റ്റും കൂടി ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി കുറച്ചു നേരം ഒന്ന് വേവിച്ച ശേഷം എണ്ണ തെളിഞ്ഞു വരുന്നതായി കാണാം. ആ സമയം കറിക്ക് വേണ്ട ചൂടുവെള്ളം ചേർത്ത് കൊടുക്കുക. ഇനി ഒരു മൂന്ന് പീസ് കുടം പുളി ചേർത്ത് കൊടുക്കുക. എന്നിട്ട് ആവശ്യമായ ഉപ്പും ചേർത്ത് കറി നന്നായി തിളപ്പിച്ചെടുക്കുക. ഇനി മീൻ ചേർത്ത് കൊടുക്കുക. ഇനി കുറച്ചു നേരത്തിനു ശേഷം ഫ്ളയിം ലോയിലേക്ക് മാറ്റുക. ഇനി വറ്റി നെയ്യ് തെളിഞ്ഞു വന്ന കറിയിലേക്ക് കുറച്ചു വിളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒന്നും കൂടി തിളപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക.

അപ്പോൾ വളരെ ടേസ്റ്റിയായ കരിമീൻ കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page